HOME
DETAILS

ഒടുവില്‍ പ്രഖ്യാപനവുമായി; ബൈഡനും കമലയും വിജയികള്‍

  
backup
January 07 2021 | 09:01 AM

biden-harris-certified-as-winners-of-2020-election111

വാഷിങ്ടണ്‍: കാപ്പിറ്റോള്‍ ഹില്ലില്‍ ഒരു ദിവസം നീണ്ടുനിന്ന അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളായ ജോ ബൈഡനെയും കമല ഹാരിസിനെയും യു.എസ് കോണ്‍ഗ്രസ് വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ജോ ബൈഡന്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്റും കമല ഹാരിസ് അടുത്ത വൈസ് പ്രസിഡന്റുമായി ഔദ്യോഗിക അംഗാരമായി. ഇരുവര്‍ക്കും ജനുവരി 20ന് സ്ത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാം.

ജന വിധിയെ അട്ടിമറിക്കാന്‍ നവംബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് ദിവസം മുതല്‍ പ്രസിഡന്റ് ട്രംപിന്റെ നിയമ നടപടികളും കാപ്പിറ്റോളിലെ അതിക്രമം അട്ടിമറി ശ്രമങ്ങളും ഇതോടെ അസ്ഥാനത്തായി. നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റി സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും കൊവിഡ് പ്രോട്ടോള്‍ കാരണം പോസ്റ്റല്‍ ബാലറ്റുകള്‍ പോള്‍ ചെയ്യുന്നതിലും ഉണ്ടായ കാല താമസവും ട്രംപിന്റെ നിയയ നടപടികളും കാരണം ഔദ്യോഗിക പ്രഖ്യാപനമായിരുന്നില്ല.
തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം അംഗീകരിക്കാന്‍ പ്രസിഡന്റ് ട്രംപ് തയാറായിരുന്നത് പ്രശ്‌നം സങ്കീര്‍മ മാക്കുകയായിരുന്നു. തെരഞ്ഞെുപ്പില്‍ കൃത്രിമം നടന്നെന്നായിരുന്നു ട്രംപിന്റെ ആരോപണം.

അതിനിടെ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടത്. പ്രതിഷേധം സംഘടിപ്പിക്കാന്‍ ട്രംപ് അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അക്രമത്തില്‍ നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


അക്രമത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സഭാ നടപടികള്‍ വീണ്ടും പുനരാരംഭിച്ചാണ്് ജനവിധിക്ക്് ഔദ്യോഗിക അംഗീകാരം നല്‍കിയത്. ഇതിനിടെ ജോര്‍ജിയയിലേയും പെന്‍സില്‍ വേനിയയിലേയും ബൈഡന്റെ വിജയത്തേ ചോദ്യംചെയ്ത് ട്രംപ് സമര്‍പ്പിച്ച് ഹരജികള്‍ ജനപ്രനിധി സഭയും സെനറ്റും തള്ളിയിരുന്നു.

നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രസിഡന്റ് ട്രംപ് തയാറായിരുന്നില്ല. തെരഞ്ഞെുപ്പില്‍ കൃത്രിമം നടന്നെന്നായിരുന്നു ട്രംപിന്റെ ആരോപണം.


കാപ്പിറ്റോളിലെ അക്രമ സംഭവങ്ങളെ ത്തുടര്‍ന്ന് വാഷിങ്ടണില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കാപ്പിറ്റോളിലെ ആക്രമണ സംഭവത്തിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡമേക്രാറ്റുകള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago