ഒമാന്‍ സുല്‍ത്താനെകുറിച്ചുള്ള ഓര്‍മപുസ്തകം പുറത്തിറക്കുന്നു: പ്രകാശനം നാളെ കൊച്ചിയില്‍
തേഞ്ഞിപ്പാലം: അന്തരിച്ച ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ പുസ്തകം പുറത്തിറക്കുന്നു. പുസ്തക പ്രകാശനവും ഇന്ത്യ ഒമാന്‍ ബന്ധത്തെ കുറിച്ചുള്ള അന്തര്‍ദേശീയ സെമിനാറും നാളെ കൊച്ചിയില്‍ നടക്കും.
ജനുവരി 10നു സുല്‍ത്താന്‍ ഖാബൂസിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റാണ് ഓര്‍മ പുസ്തകം തയാറാക്കിയത്.
സുല്‍ത്താന്റെ മരണത്തോടനുബന്ധിച്ച് സുപ്രഭാതത്തിലടക്കം വിവിധ ഇന്ത്യന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളും മുഖപ്രസംഗങ്ങളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്താണ് പുസ്തകം തയാറാക്കിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലാണ് അവതാരിക എഴുതിയത്.
മലയാളത്തിലെ മലയാള മനോരമ, മാതൃഭൂമി,സുപ്രഭാതം,ചന്ദ്രിക, ദേശാഭിമാനി, മാധ്യമം, ഇംഗ്ലീഷിലെ ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ഹിന്ദിയിലെ ദൈനിക് ജാഗരണ്‍, ഹിന്ദുസ്താന്‍, ഉറുദുവിലെ ഉര്‍ദു ടൈംസ്, ഹിന്ദുസ്താന്‍ എക്‌സ്പ്രസ്സ്, മുന്‍സിഫ്, സിയാസത് എന്നീ പത്രങ്ങളില്‍ നിന്നാണ് വാര്‍ത്തകളും ലേഖനങ്ങളും എടുത്തത്.
സുപ്രഭാതത്തിലെ റഹ്മാന്‍ നെല്ലാങ്കണ്ടി,മാധ്യമത്തിലെ വി കെ ഹംസ അബ്ബാസ്, മനോരമയിലെ ഗായത്രി ജയരാജ്, മാതൃഭൂമിയിലെ പി പി ശശീന്ദ്രന്‍, ദേശാഭിമാനിയിലെ അനില്‍കുമാര്‍ എ വി, പി എം ജാബിര്‍, ചന്ദ്രികയിലെ എം ഉബൈദുറഹ്മാന്‍ എന്നിവരുടെ ലേഖനങ്ങള്‍ പുസ്തകത്തിലുണ്ട്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെയര്‍മാന്‍ ഡോ. എ ബി മൊയ്ദീന്‍ കുട്ടി എഡിറ്റിങ്ങും മേല്‍നോട്ടവും നിര്‍വഹിച്ച ഗ്രന്ഥം തയ്യാറാക്കിയത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം അധ്യാപകന്‍ ഡോ. മുഹമ്മദ് റിയാസ് കെ വി യും മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജ് അറബിക് വിഭാഗം അധ്യാപകന്‍ ഡോ. സൈനുല്‍ ആബിദ് കെ കെ യും ചേര്‍ന്നാണ്.
നാളെ വൈകുന്നേരം നാലിന് കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ പുസ്തകം പ്രകാശനം ചെയ്യും. ഡോക്ടര്‍ ഗള്‍ഫാര്‍ മുഹമ്മദലി പുസ്തകം സ്വീകരിക്കുകയും മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയും ചെയ്യും.
സെമിനാറില്‍ ഒമാനിലേയും ഇന്ത്യയിലെയും പ്രമുഖര്‍ സംബന്ധിക്കും.
ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദഗ്ധന്‍ ഡോക്ടര്‍ അലി മുഹമ്മദ് സുല്‍ത്താന്‍,പ്രമുഖ ഒമാനി എഴുത്തുകാരന്‍ ഡോക്ടര്‍ മുഹമ്മദ് ബിന്‍ സഈദ് ബിന്‍ ആമിര്‍ അല്‍ ഹജ്രി
സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡീന്‍ ഡോക്ടര്‍ നബ്ഹാന്‍ ബിന്‍ ഹാരിസ് അല്‍ ഹറാസി, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ചരിത്രവിഭാഗം തലവന്‍ ഡോക്ടര്‍ അലി ബിന്‍ സയീദ് അല്‍ റിയാമി.
ഒമാനി സൊസൈറ്റി ഫോര്‍ റൈറ്റേഴ്‌സ് ആന്‍ഡ് ലിറ്ററേറ്റ്‌സ് ചെയര്‍മാന്‍ സഈദ് ബിന്‍ മുഹമ്മദ് അല്‍ സഖ്‌ലാവി,ഡോക്ടര്‍ ഗള്‍ഫാര്‍ മുഹമ്മദ് അലി,മൈനോറിറ്റി വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോക്ടര്‍ മൊയ്തീന്‍കുട്ടി എ. ബി,കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോക്ടര്‍ അബ്ദുല്‍ മജീദ്. ഇ കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ പി എം ജാബിര്‍,മാതൃഭൂമി മിഡിലീസ്റ്റ് ബ്യൂറോ ചീഫ് പി പി ശശീന്ദ്രന്‍
സുപ്രഭാതം ലേഖകന്‍ റഹ്മാന്‍ നെല്ലാംകണ്ടി,ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി കെ ഹംസ അബ്ബാസ്,മലയാളമനോരമ ചീഫ് സബ് എഡിറ്റര്‍ ഗായത്രി ജയരാജ്,ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ അനില്‍കുമാര്‍ എ വി,ചന്ദ്രിക ലേഖകന്‍ എം ഉബൈദുറഹ്മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
[caption id="attachment_919531" align="alignnone" width="327"] ഓര്‍മപുസ്തകത്തില്‍ പ്രസിദ്ധീകരിച്ച സുപ്രഭാതം പത്രത്തിലെ ലേഖനം[/caption]Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."