പ്രവാസികൾക്കുള്ള നിർബന്ധിത കൊറന്റീൻ പിൻവലിക്കണം: മക്കാ കെ എം സി സി
മക്ക: മൂന്നു ഡോസ് വാക്സിനുകളും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുകളുമായി വരുന്ന പ്രവാസികൾക്ക് ഏഴു ദിവസത്തെ നിർബന്ധിത കൊറന്റീൻ അടിച്ചേൽപ്പിച്ച കേരള സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് മക്ക കെ എം സി സി എക്സികുട്ടീവ് യോഗം ആവശ്യപ്പെട്ടു. കുറഞ്ഞ ലീവിന് നാട്ടിൽ വരുന്ന പ്രവാസികൾക്ക് കേരള സർക്കാരിന്റെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും കൊവിഡ് നിയന്ത്രണങ്ങൾ പ്രവാസികൾക്ക് മാത്രം ബാധകമാക്കുന്ന സർക്കാർ നയം അംഗീകരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു മക്കാ കെ എം സി സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന എക്സികുട്ടീവ് യോഗം സുലൈമാൻ മാളിയേക്കൽ ഉദ്ഘടനം ചെയ്തു
പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു
മുഹമ്മദ് മൗലവി നാസർ കിൻസറ കുഞ്ഞാപ്പ പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു സെക്രട്ടറി മുസ്തഫ മുഞ്ഞക്കുളം സ്വാഗതവും ഹാരിസ് പെരുവള്ളൂർ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."