HOME
DETAILS
MAL
സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്ന നടപടിയില്‍ നിലപാട് കടുപ്പിച്ച് കസ്റ്റംസ്
backup
January 07 2021 | 15:01 PM
തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന് നിയമസഭ സെക്രട്ടറിയുടെ കത്തിന് രൂക്ഷമറുപടി നല്കി കസ്റ്റംസ്. ചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്നാണ് കസ്റ്റംസിന്റെ മറുപടി.
ചട്ടം 165 ചൂണ്ടിക്കാട്ടിയാണ്, സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയത്.പൊതുതാത്പര്യപ്രകാരമാണ് ഇ- മെയിലിൽ സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി പി എ അയ്യപ്പന് നോട്ടീസ് നൽകിയതെന്ന് കസ്റ്റംസ് മറുപടി കത്തില്‍ പറയുന്നു. ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല. സ്പീക്കറുടെ ഓഫീസിന്റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് കത്തിൽ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."