സഊദിയിൽ ഉറക്കത്തിനിടെ വയനാട് സ്വദേശി മരണപ്പെട്ടു
ദമാം: കിഴക്കൻ സഊദിയിൽ ഉറക്കത്തിനിടെ വയനാട് സ്വദേശി മരണപ്പെട്ടു. വെള്ളമുണ്ട തരുവണ സ്വദേശി കരിയാടൻകണ്ടി വീട്ടിൽ സക്കീർ (30) ആണ് അൽ ഹസ്സയിൽ നിര്യാതനായത്. അൽ ഹസ്സ ഫുഡ് സ്റ്റഫ് കമ്പനി ജോലിക്കാരനായിരുന്ന ഇദ്ദേഹം വ്യാഴ്ചക്കാഴ്ച വെളുപ്പിന് റിയാദിൽ നിന്നും അൽ ഹസയിലെ താമസ സ്ഥലത്തെ മുറിയിൽ എത്തി ഉറങ്ങാൻ കിടന്നതായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. പോലീസെത്തി മൃതദേഹം അൽ ഹസ്സ കിംഗ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഉസ്മാൻ-റാബിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൻസിയ, മകൾ ലിന ഫാത്തിമ. റിയാദിലുള്ള സഹോദരൻ ജംഷീർ ഇദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞ് ഹസയിൽ എത്തി. മറ്റൊരു സഹോദരൻ ഇസ്ഹാഖ് നാട്ടിൽ ആണ്.
മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് സഹോദനെ സഹായിക്കാനായി അൽ ഹസ്സ കെ എം സി സി നേതാക്കളായ നാസർ പാറക്കടവ്, സുൽഫി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയായി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."