കരുതൽ ഡോസ് ഇന്നു മുതൽ; ആദ്യ പട്ടികയിൽ ആരോഗ്യപ്രവർത്തകരും കൊവിഡ് മുന്നണിപ്പോരാളികളും 60 വയസ്സ് കഴിഞ്ഞ, മറ്റു രോഗങ്ങളാൽ പ്രയാസപ്പെടുന്നവരും
ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗം ശക്തമായിരിക്കെ രാജ്യത്ത് മൂന്നാം ഡോസ് (കരുതൽ ഡോസ്) പ്രതിരോധ കുത്തിവയ്പിന് ഇന്നു തുടക്കമാകും. രണ്ടു ഡോസ് വാക്‌സീനെടുത്ത് 39 ആഴ്ച പിന്നിട്ട ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, മറ്റു രോഗങ്ങളുള്ള 60 വയസ്സ് കഴിഞ്ഞവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ കരുതൽ ഡോസ് നൽകുക.
60 കഴിഞ്ഞവർക്ക് പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.നേരത്തെ രണ്ട് ഡോസ് എടുത്ത അതേ വാക്‌സിൻ തന്നെ സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നേരിട്ടും ഓൺ ലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസ് വാക്‌സിൻ എടുക്കാം.
5.55 ലക്ഷം ആരോഗ്യ പ്രവർത്തകർ, 5.71 ലക്ഷം കോവിഡ് മുന്നണി പോരാളികൾ എന്നിവരാണ് കേരളത്തിൽ ഉള്ളത്. 18 വയസിന് മുകളിൽ പ്രായമായവരുടെ വാക്‌സിനേഷൻ കേന്ദ്രത്തിലാണ് കരുതൽ ഡോസ് വാക്‌സിനെടുക്കുന്നത്. മുതിർന്നവർക്കുള്ള വാക്‌സിനേഷൻ കേന്ദ്രത്തിൽ നീല നിറത്തിലുള്ള ബോർഡാണ് ഉണ്ടാകുക. ഈ ബോർഡുകൾ വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷൻ സ്ഥലം, വാക്‌സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."