HOME
DETAILS
MAL
പ്രതിപക്ഷത്തെ താക്കീത് ചെയ്ത് ഗവര്‍ണര്‍; നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
backup
January 08 2021 | 04:01 AM
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.
ഗവര്‍ണര്‍ നിയമസഭയിലേക്ക് പ്രവേശിപ്പിച്ചപ്പോള്തന്നെ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. ബഹളം വെച്ച് പ്രതിപക്ഷ അംഗങ്ങളോട് ശാന്തരാവാനും നയപ്രസംഗം വായിക്കുക എന്ന തന്റെ ഉത്തരവാദിത്വം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ മുന്ന് തവണ ഗവര്‍ണര്‍ പ്രസംഗത്തിനിടെ അഭ്യര്‍ഥിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. പിന്നെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."