HOME
DETAILS

കര്‍ഷക ദിനം

  
backup
August 17, 2016 | 11:23 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82

വെള്ളമുണ്ട: തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി കര്‍ഷക ദിനം ആചരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രാമന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ കൂര്യാക്കോസ് അധ്യക്ഷനായി. സംസ്ഥാനത്തെ മികച്ച യുവ കര്‍ഷക ലക്ഷ്മി രാജനെയും യുവ കര്‍ഷകന്‍ പി.കെ റോയിയെയും യോഗം അനുമോദിച്ചു.  ഉഷാ തങ്കന്‍, ജോയി തേവറാട്ട് കുന്ന്, ജോയ്‌സണ്‍, കോപ്പിചപ്പേല്‍ എന്നിവരെ പ്രഭാകരന്‍ മാസ്റ്റര്‍, സലോമി ഫ്രാന്‍സിസ്, വി.സി സലീം, ഗീതാ ബാബു, മൈമൂനത്ത് എന്നിവര്‍ ആദരിച്ചു. വിക്രമന്‍, കൃഷി ഓഫിസര്‍ രജനി, രവീന്ദ്രന്‍, സിന്ധു ഹരികുമാര്‍, മത്തായി ഐസക്, ടി.വി സജി, സുബ്രമണ്യന്‍, മിഥുന്‍, നജീസ്, ആന്‍സി ജോയി, പ്രദീപന്‍ സംസാരിച്ചു.


മീനങ്ങാടി: ഗ്രാമ പഞ്ചായത്ത്, കൃഷി ഭവന്‍, കുരുമുളക്, നെല്ല് കേര സമിതികള്‍, കുടുംബശ്രീ, കൃഷിഭവന്‍ വനിതാ ഗ്രൂപ്പ്, ഒരു ലക്ഷം യുവാക്കള്‍ക്കുള്ള തൊഴില്‍ ദാന പദ്ധതിയിലെ അംഗങ്ങള്‍, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷക ദിനവും കര്‍ഷകരെ ആദരിക്കലും മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തി. ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷയായി. അസൈനാര്‍ സ്വാഗതവും ജി.എസ് അലക്‌സ് സജി നന്ദിയും പറഞ്ഞു.


കണിയാമ്പറ്റ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിസ്ഥിതി, കാര്‍ഷിക, സോഷ്യല്‍ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിച്ചു. കര്‍ഷകദിന സന്ദേശ റാലി, കര്‍ഷകരെ ആദരിക്കല്‍, കുട്ടികളിലെ മികച്ച കര്‍ഷകര്‍ക്കുള്ള സമ്മാനം നല്‍കല്‍, നൂറ്റൊന്നു മരം നടുന്ന പദ്ധതിയുടെ ആരംഭം, നാടന്‍പാട്ടു മത്സരം എന്നിവ നടത്തി. കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം മികച്ച ജൈവകര്‍ഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എം ശിവന്‍പിള്ള നിര്‍വഹിച്ചു. പ്രധാനാധ്യാപന്‍ എ.ഇ ജയരാജന്‍ അധ്യക്ഷനായി. കെ.ബി ബാബു, ഷാജി പുല്‍പ്പള്ളി, വി. രാമചന്ദ്രന്‍, സുഭാഷ് എസ് നായര്‍, എം സത്യപ്രഭ, പി.ജി സുജാകുമാരി, കെ.എ ഫിലോമിന, എം.കെ ലേഖ, എം.ബി ഡോളി എന്നിവര്‍ സംസാരിച്ചു.


മാനന്തവാടി: നഗരസഭയുടെയും കൃഷിഭാവന്റെയും കര്‍ഷക സമിതികളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാഘോഷം മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നഗരസഭ ചെയര്‍പെഴ്‌സണ്‍ വി.ആര്‍ പ്രവീജ് ആധ്യക്ഷനായി. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കര്‍ഷകരായ പോള്‍ ആര്യപ്പിള്ളി, കുഞ്ഞികൃഷ്ണന്‍ നെല്ലിമുകളെല്‍, ഷിനോജ് പടിഞ്ഞാറെകുറ്റ്, മഹേഷ് പുതിയിടം, ഷാജി എളുപ്പപ്പാറ, മേരി തോമസ് പുല്ലാട്ട്, ടോണി പരിന്താനിയില്‍, രമേശന്‍ കളപ്പുരക്കല്‍, അനന്തക്കുറുപ്പ് വെള്ളോട്ടില്‍, ചന്ദ്രഗിരി ജെ.എല്‍.ജി. ഗ്രൂപ്പ് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. യോഗത്തിന് വൈസ് ചെയര്‍പെഴ്‌സണ്‍ പ്രദീപ ശശി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൃഷിവക്കുപ്പ് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് കൃഷി ഡപ്യുട്ടി ഡയറക്ടര്‍ മറിയം ജേക്കബ് വിശദീകരിച്ചു. അന്യം നിന്ന് പോകുന്ന പരമ്പരാഗത കിഴങ്ങുവര്‍ഗ വിളകളെ കുറിച്ച് ഷാജി എളുപ്പപ്പാറ ക്ലാസെടുത്തു.  കൃഷി ഓഫിസര്‍ വിനോദ് സ്വാഗതവും, ജസ്റ്റിന്‍ നന്ദിയും പറഞ്ഞു.


കല്‍പ്പറ്റ: എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കര്‍ഷക ദിനം ആചരിച്ചു. സൗഹൃദ ക്ലബിന്റെ നേതൃത്വത്തില്‍ നന്മക്ലബ്, കരിയര്‍ ഗൈഡന്‍സ്, അഡോള്‍സെന്റ് കൗണ്‍സിലിങ് സെല്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ദിനാചരണം. പ്രിന്‍സിപ്പല്‍ എ സുധാറാണി ഉദ്ഘാടനം ചെയ്തു. വി.ജി വിശ്വേഷ് സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ കുട്ടികര്‍ഷകര്‍ക്കുള്ള ഉപഹാരം നല്‍കി. മികച്ച വിദ്യാര്‍ഥികളായി എന്‍.എ അഭിനവ്, യദുകൃഷ്ണന്‍, സി.കെ പ്രതില, അഖില, അഥീന എന്നിവരെ തിരഞ്ഞെടുത്തു. സൗഹൃദ ക്ലബ് കോഡിനേറ്റര്‍ കെ ഷാജി, സ്‌കൂള്‍ ലീഡര്‍ നൈജല്‍ സംസാരിച്ചു.


പടിഞ്ഞാറത്തറ: കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണവും കാര്‍ഷിക സെമിനാറും നടത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീമ പൊന്നാണ്ടി അധ്യക്ഷയായി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം ഈന്തന്‍ ആലി നിര്‍വഹിച്ചു. മികച്ച കര്‍ഷകരെ കെ.ബി നസീമ ആദരിച്ചു. വനിതകള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണം ശാന്തിനി ശാജി നിര്‍വഹിച്ചു. കൃഷി ഓഫിസര്‍ വി സായുജ്, കെ.എസ് ശിവദാസന്‍ സംസാരിച്ചു.



























Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരിയുടെ പേരിൽ തർക്കം: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി കാമുകൻ

crime
  •  9 days ago
No Image

ബി.എല്‍.ഒമാര്‍ക്ക് ഇനിയും വരുന്നുണ്ട് 'പണി'; ഫോം വിതരണം ചെയ്യലും തിരിച്ചു വാങ്ങലും മാത്രമല്ല, വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണം

Kerala
  •  9 days ago
No Image

കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി: റോഡിൽ വൻ ഗർത്തം, നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി

Kerala
  •  9 days ago
No Image

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 ഇന്ത്യക്കാർ മരിച്ചു; എല്ലാവരും ഹൈദരാബാദ് സ്വദേശികൾ

Saudi-arabia
  •  9 days ago
No Image

എസ്‌ഐആർ ജോലി ഭാരം താങ്ങാനാവുന്നില്ല; രാജസ്ഥാനിൽ അധ്യാപകൻ ആത്മഹത്യ ചെയ്തു; സൂപ്പർവൈസർക്കെതിരെ ആത്മഹത്യ കുറിപ്പ്

National
  •  9 days ago
No Image

ഹണി ട്രാപ്പ് ഭീഷണിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവും ഭർത്താവും ചേർന്നുള്ള പ്ലാൻ; പൊലിസ് വീഡിയോകൾ കണ്ടെടുത്തു, 4 പേർ അറസ്റ്റിൽ

crime
  •  9 days ago
No Image

ബിഹാറിലെ തകർച്ച: ആര്‍.ജെ.ഡിയില്‍ പ്രതിസന്ധി രൂക്ഷം; ലാലുപ്രസാദ് യാദവിൻ്റെ കുടുംബത്തിൽ കലഹം, മൂന്നു പെൺമക്കൾ വീട് വിട്ടു

National
  •  9 days ago
No Image

ഗസ്സ വിഷയത്തിൽ പുടിനുമായി ചര്‍ച്ച നടത്തി നെതന്യാഹു

International
  •  9 days ago
No Image

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; കണക്കിനായി 'കള്ളക്കളി' തുടരുന്നു

Kerala
  •  9 days ago
No Image

ഇടതുപക്ഷം കൂടി ഹിന്ദുത്വ ആശയങ്ങളിലേക്ക് നീങ്ങിയാൽ നമുക്ക് പ്രതീക്ഷക്ക് വകയുണ്ടാവില്ല: സച്ചിദാനന്ദൻ; ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഉജ്വല പ്രസംഗം

Trending
  •  9 days ago