HOME
DETAILS

കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ പിടിയിൽ; കുടുക്കിയത് കർണാടക ലോകായുക്ത

  
Web Desk
February 21, 2026 | 3:46 PM

karnataka bjp mla chandra lamani arrested by lokayukta for taking bribe

ബെംഗളൂരു: കർണാടകയിൽ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎയെ ലോകായുക്ത പൊലിസ് പിടികൂടി. ഷിരാഹട്ടി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ചന്ദ്ര ലമണിയാണ് അറസ്റ്റിലായത്. 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംഎൽഎ, ആദ്യ ഗഡുവായ 5 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് പിടിയിലായത്.

സംഭവം ഇങ്ങനെ:

ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നതിനാണ് എംഎൽഎ കൈക്കൂലി ആവശ്യപ്പെട്ടത്. കരാറുകാരനായ വിജയ് പൂജാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്തയുടെ നീക്കം.എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ വെച്ച് പണം കൈമാറാനായിരുന്നു നിർദ്ദേശം. വിജയ് പൂജാറിൽ നിന്ന് 5 ലക്ഷം രൂപ വാങ്ങുന്നതിനിടെ ലോകായുക്ത സംഘം സ്ഥലത്തെത്തി ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്ര ലമണിയുടെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്റുമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കും തട്ടിപ്പിൽ പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.കരാറുകാരൻ നൽകിയ രഹസ്യവിവരത്തെത്തുടർന്ന് പണം മുൻകൂട്ടി അടയാളപ്പെടുത്തിയാണ് ലോകായുക്ത വലവിരിച്ചത്. എംഎൽഎയുടെ ഓഫീസിലും വീട്ടിലും നിലവിൽ പരിശോധന തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  9 days ago
No Image

'കൊള്ള' പരാമർശം: കേരളത്തെ പഠിപ്പിക്കാൻ മോദി വരേണ്ട, യാഥാർത്ഥ്യം ജനങ്ങൾക്കറിയാം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Kerala
  •  9 days ago
No Image

ഇനി പോരാട്ടം മലബാറിൽ; രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും; ആദ്യ പരിപാടി കണ്ണൂർ പൊലിസ് മൈതാനിയിൽ

Kerala
  •  9 days ago
No Image

മലയാളം പറഞ്ഞ്, സദസിനെ കൈയിലെടുത്ത് ബൃന്ദ കാരാട്ട്

Kerala
  •  9 days ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  9 days ago
No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  9 days ago
No Image

എൽ.പി.ജി വിഹിതം ഉയർത്തിയെന്ന് പ്രഖ്യാപനം, പക്ഷേ വിതരണമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ സമരത്തിനൊരുങ്ങി കെ.എച്ച്.ആര്‍.എ

Kerala
  •  9 days ago
No Image

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധക്ക്: ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി; സഹായത്തിന് ഹെൽപ്പ് ലൈൻ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് വീട്ടിലെ വോട്ട് ഏപ്രിൽ 4 വരെ; ആദ്യദിനം 10,922 വോട്ടുകൾ; 7561 മുതിർന്നവരും 3361 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി

Kerala
  •  9 days ago
No Image

സെന്‍സസ് ആദ്യഘട്ടം നാളെ മുതൽ സെപ്റ്റംബർ വരെ; വീടുകളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് 33 ചോദ്യങ്ങൾ

National
  •  9 days ago