HOME
DETAILS

സഞ്ജുവോ അഭിഷേകോ, സൗത്ത് ആഫ്രിക്കക്കെതിരെ ആരിറങ്ങും? വ്യക്തമാക്കി സ്‌കൈ

  
Web Desk
February 21, 2026 | 3:41 PM

suryakumar yadav talks about the changes of Indian cricket team

ടി-20 ലോകകപ്പ് ആവേശം സൂപ്പർ 8ലേക്ക് കടന്നിരിക്കുകയാണ്. സൂപ്പർ ഏട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മത്സരം നാളെയാണ് നടക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയാണ് സൂര്യകുമാർ യാദവിന്റെയും എതിരാളികൾ.

ഈ മത്സരത്തിന് മുന്നോടിയായി ഓപ്പണറായി സഞ്ജു സാംസണ് അവസരം ലഭിക്കുമോയെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മാറ്റങ്ങളുണ്ടാവില്ലെന്നാണ് സ്‌കൈ വ്യക്തമാക്കിയത്. സൗത്ത് ആഫ്രിക്കക്കെതിരെ അഭിഷേക് തന്നെ കളിക്കുമെന്നാണ് സൂര്യകുമാർ യാദവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. 

''അഭിഷേകിന് പകരം സാംസണെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? അതോ തിലകിന് പകരം? കാര്യങ്ങളെല്ലാം നന്നായാണ് പോവുന്നത്. പവർ പ്ലേയിൽ ഞങ്ങൾ 40-50 റൺസ് നേടുന്നുണ്ട്. ഇത് സാധാരണ നിലയിലുള്ള ക്രിക്കറ്റാണ്. ബൈലാറ്ററൽ സീരീസുകളിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇവിടെ വിക്കറ്റുകൾ വ്യത്യസ്തമാണ്. അത് വെല്ലുവിളികൾ നിറഞ്ഞതാണ്'' സൂര്യകുമാർ യാദവ് പറഞ്ഞു. 

ടി-20 ലോകകപ്പിൽ നിരാശജനകമായ പ്രകടനമാണ് അഭിഷേക് ശർമ്മ നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളിലും താരം റൺസ് ഒന്നും നേടാതെയാണ് മടങ്ങിയത്. ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെയും, രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെയും റൺസ് നേടാത്ത അഭിഷേക് നെതർലാൻഡ്സിനെതിരെയും റൺസ് നേടാതെ മടങ്ങി. 

നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. വയറിലുണ്ടായ അണുബാധ മൂലമാണ് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. 

നമീബിയക്കെതിരെ അഭിഷേക് ശർമയ്ക്ക് പകരം കളത്തിൽ ഇറങ്ങിയത് സഞ്ജുവായിരുന്നു നമീബിയക്കെതിരായ മത്സരത്തിൽ എട്ട് പന്തിൽ നിന്നും 22 റൺസ് നേടിയാണ് മടങ്ങിയത്. ഒരു ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്. 

The excitement of the T20 World Cup has reached the Super 8s. India's first match in the Super 8s will be played tomorrow. South Africa will be the opponents of Suryakumar Yadav in the match to be held at the Narendra Modi Stadium in Ahmedabad. Ahead of this match, Indian captain Suryakumar Yadav has talked about whether Sanju Samson will get a chance as an opener. Sky has made it clear that there will be no changes in the Indian batting line-up.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി ട്രംപ്; പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി 

International
  •  6 days ago
No Image

പാലക്കാട് രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു 

Kerala
  •  6 days ago
No Image

തെഹ്‌റാനിലെ മെഡിക്കല്‍ സെന്ററിന് നേരെ യുഎസ്-ഇസ്‌റാഈല്‍ ആക്രമണം; തിരിച്ചടിക്കാന്‍ ഇറാന്‍

International
  •  6 days ago
No Image

ധോണി, രോഹിത്, ഗംഭീർ, കോഹ്‌ലി...ഇതിഹാസ നായകനാവാനൊരുങ്ങി ശ്രേയസ് അയ്യർ

Cricket
  •  6 days ago
No Image

എസ്.ഐ.ആറിലെ പേരുവെട്ടല്‍; ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം; കേസന്വേഷണം എന്‍.ഐ.എക്ക് 

National
  •  6 days ago
No Image

പിറന്നയുടൻ പിരിഞ്ഞു, കണ്ടുമുട്ടുമ്പോൾ മക്കൾക്ക് രണ്ട് വയസ്സ്; യുദ്ധം തകർത്ത ഗസ്സയിലെ കുടുംബബന്ധങ്ങൾ

International
  •  6 days ago
No Image

ചരിത്രത്തിലെ ആദ്യ 'സെഞ്ച്വറി'; ഹൈദരാബാദിനൊപ്പം ആളിക്കത്തി അഭിഷേക് ശർമ്മ

Cricket
  •  6 days ago
No Image

പോളിറ്റ് ബ്യൂറോയുടെ തിണ്ണ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ 

Kerala
  •  6 days ago
No Image

കാക്കനാട് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ ക്രൂരമർദനം; ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്.ഐ തല്ലിയെന്ന് പരാതി

Kerala
  •  6 days ago
No Image

ധോണിയല്ല, ഐപിഎല്ലിലെ മികച്ച ഫിനിഷർ അദ്ദേഹമാണ്: ആർസിബി ക്യാപ്റ്റൻ

Cricket
  •  6 days ago


No Image

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലിസ്; കെയര്‍ ടേക്കര്‍ പിടിയില്‍; യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  6 days ago
No Image

പൊലിസ് ആസ്ഥാനത്തിന്റെ മുന്നിൽ തമ്മിലടിച്ച് പൊലിസുകാർ; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് മർദനം

Kerala
  •  6 days ago
No Image

ഹോർമുസ് പ്രതിസന്ധി: യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ; വിട്ടുനിന്ന് അമേരിക്ക

National
  •  6 days ago
No Image

ചതിച്ച് നേടിയതോ? ആന്ധ്ര തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് ആരോപണം; അര്‍ധരാത്രി 17 ലക്ഷം വോട്ടുകള്‍; ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട്; വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദന്‍ 

National
  •  6 days ago