HOME
DETAILS

കലാപകാരികള്‍ക്കൊപ്പം കാപിറ്റോളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് മലയാളി

  
backup
January 08 2021 | 19:01 PM

%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%95%e0%b4%be

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ പതാകയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തെമ്മാടികള്‍ക്കൊപ്പം ഇന്ത്യന്‍ പതാകയേന്തിയതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ആ പതാകയേന്തിയ കൈകള്‍ ആരുടേതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മലയാളിയായ വൈറ്റില ചമ്പക്കര സ്വദേശി വിന്‍സെന്റ് സേവ്യര്‍ പാലത്തിങ്ങലായിരുന്നു അത്. താന്‍ കാപിറ്റോള്‍ അക്രമത്തില്‍ പങ്കാളിയല്ലെന്നും ട്രംപിനുള്ള ഇന്ത്യന്‍ വംശജരുടെ പിന്തുണ അറിയിക്കാനാണ് പതാക വീശിയതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.


താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സംസ്ഥാന കേന്ദ്ര കമ്മിറ്റി അംഗമായിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കടുത്ത വംശീയവാദികളോടൊപ്പം ഇന്ത്യന്‍ പതാകയുമായി ഒരാള്‍ പങ്കെടുത്തതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
എറണാകുളം ജില്ലയിലെ കുമ്പളത്ത് ജനിച്ച വിന്‍സെന്റ് യു.എസിലെ റെനോ യൂനിവേഴ്‌സിറ്റിയില്‍ സിവില്‍ എന്‍ജിനിയറിങ്ങിനു പഠിക്കാനാണ് അവിടേക്കു പോയത്. ഐ.ടി ബിസിനസ് ചെയ്യുന്ന അദ്ദേഹം നിലവില്‍ മലയാളി സംഘടനയായ ഫോമ വൈസ് പ്രസിഡന്റാണ്. 2015ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായത്. കേരളത്തിലായിരിക്കെ ഇയാള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നുവെന്നും വിന്‍സെന്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.


അതേസമയം കാപിറ്റോള്‍ മന്ദിരത്തില്‍ കയറി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കലാപകാരികള്‍ക്കൊപ്പം ബ്രൗഡ് ബോയ്‌സ്, ഓത് കീപ്പേഴ്‌സ്, ക്യുഅനോന്‍ എന്നീ വംശീയവാദി സംഘടനക്കാരുമുണ്ടായിരുന്നതായി തെളിഞ്ഞു. ക്യുഅനോന്‍ നേതാവ് ജെയ്ക് ഏന്‍ജലാണ് ഇതില്‍ പ്രധാനി. ഇയാള്‍ കാളക്കൊമ്പുകള്‍ തലയില്‍വച്ച് കുന്തത്തിനു മുകളില്‍ കുത്തിയ ദേശീയ പതാകയുമായി സെനറ്റ് ചേംബറിനു മുകളില്‍ നിന്ന് പൊലിസിനെ വെല്ലുവിളിക്കുന്ന ചിത്രം വൈറലായിരുന്നു. അക്രമികളെ നേരിടുന്നതിനിടെ കൊല്ലപ്പെട്ട വനിതയും ക്യുഅനോന്‍ അംഗമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago