കര്‍ഷക ദിനത്തില്‍ നെല്‍കൃഷിയുമായി അധ്യാപക-വിദ്യാര്‍ഥികള്‍
മാനന്തവാടി: കര്‍ഷക ദിനത്തില്‍ നെല്‍കൃഷിയുമായി അധ്യാപക വിദ്യാര്‍ഥികള്‍. എടവക ഗ്രാമ പഞ്ചായത്തിലെ പായോട് പാട്ടത്തിനെടുത്ത ഒന്നര ഏക്കര്‍ വയലിലാണ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ വിദ്യാര്‍ഥികള്‍ കൃഷി ആരംഭിച്ചത്.
നിലം ഒരുക്കുന്നതു മുതലുള്ള മുഴുവന്‍ ജോലികളും 50 ഓളം വിദ്യാര്‍ഥികളാണ് ചെയ്തത്. ആതിര നെല്‍വിത്താണ് കൃഷിക്ക് ഉപയോഗിക്കുന്നത്. നെല്‍വിത്തുകള്‍ കൃഷിഭവന്‍ സബ് സി.ഡി നിരക്കില്‍ നല്‍കുകയായിരുന്നു. വര്‍ഷങ്ങളായി വാഴ കൃഷി ചെയ്തിരുന്ന വയല്‍ വെട്ടിനിരത്തിയാണ് നെല്‍കൃഷിക്കായി നിലമൊരുക്കിയത്.
കൃഷിക്ക് ആവശ്യമായ മറ്റ് ചെലവുകളെല്ലാം തന്നെ വിദ്യാര്‍ഥികള്‍ തന്നെയാണ് വഹിക്കുന്നത്. ക്യാംപസിലെ ജീവനക്കാരനും കര്‍ഷകനുമായ ചാക്കോയാണ് കൃഷിക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. മറ്റ് വിദ്യാര്‍ഥികള്‍ക്ക് കൂടി മാതൃകയാവുക എന്ന ഉദ്ദേശത്തോടെയാണ് നെല്‍കൃഷി ആരംഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം വിദ്യാര്‍ഥികള്‍ ക്യാംപസില്‍ ചെയ്ത പച്ചക്കറി കൃഷിയും ഏറെ വിജയകരമായിരുന്നു. വിദ്യാര്‍ഥികളായ അമല്‍ ബെന്നി, സുരജ് ലാല്‍, ലീല, പി.എം മമത, അധ്യാപകരായ വി.ഡി ഉജയ്, സി.എം സുധ, എ നിഖി, രേഷ്മാ ബാലകൃഷ്ണന്‍, ഗണേഷ് കുമാര്‍ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."