സഊദിയിൽ സ്കൂളുകൾ 23 മുതൽ സാധാരണനിലയിലേക്ക്
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്
സഊദിയിൽ 23 മുതല്‍ സ്കൂളുകൾ സാധാരണനിലയിലേക്ക്. എല്ലാ വിദ്യാര്‍ഥികളും 23 മുതൽ സ്‌കൂളില്‍ ഹാജരാകണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ആരോഗ്യകാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടി മാത്രമായിരിക്കും ഇനി ഓണ്‍ലൈന്‍ ക്ലാസുകൾ.
വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ സംയുക്തമായി നടത്തിയ അവലോകന യോഗത്തിനുശേഷമാണ് ഇത് പ്രഖ്യാപിച്ചത്.
കൊവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്ന് 12 വയസിൽ താഴെയുള്ളവര്‍ക്ക് ഇതുവരെ ഒാൺലൈൻ ക്ലാസാണുണ്ടായിരുന്നത്. ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു ഓഫ് ലൈന്‍ ക്ലാസുകൾ. സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍, വിദേശ സ്‌കൂളുകള്‍ക്കെല്ലാം പുതിയ വ്യവസ്ഥ ബാധകമാണ്.
അതേസമയം, കർഫ്യൂ, വിമാന സർവിസ് നിയന്ത്രണം തുടങ്ങി കർശന നടപടികളിലേക്ക് തൽക്കാലം പോകേണ്ടെന്നാണ് സഊദി ഭരണകൂടത്തിൻ്റെ തീരുമാനം.
ഇന്നലെ 4,778 പുതിയ കൊവിഡ് കേസുകളാണ് സഊദിയിൽ സ്ഥിരീകരിച്ചത്. മന്ത്രാലയം പുറത്തിറക്കിയ പ്രതിദിന റിപ്പോർട്ടിൽ രണ്ട് മരണം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."