HOME
DETAILS
MAL
സ്ഥാനമൊഴിയും മുന്‍പ് സ്വയം മാപ്പ് നല്കാന് ട്രംപ്; അപൂര്‍വ നടപടി
backup
January 09 2021 | 02:01 AM
വാഷിങ്ടണ്‍: അധികാരമൊഴിയുന്നതിനു മുമ്പായി ട്രംപ് മാപ്പു കൊടുക്കുന്നവരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരും ബന്ധുക്കളും മാത്രമല്ല, ട്രംപ് കൂടി ഉണ്ടെന്ന് റിപ്പോര്‍ട്ട്.
അധികാരം ഒഴിഞ്ഞ ശേഷം വന്നേക്കാവുന്ന നിയമനടപടികളെ നേരിടുന്നതിന് വേണ്ടിയാണ് സ്വയം മാപ്പുനല്കുന്ന പ്രസിഡന്റിന്റെ അവകാശത്തെ വിനിയോഗിക്കാന്‍ ട്രംപ് മുതിരുന്നത്.
അധികാരം കൈമാറുന്നതിന് ഒരു ദിവസം മുമ്പ് ജനുവരി 19 നാണ് മാപ്പ് പ്രഖ്യാപനമുണ്ടാകുക. ഇങ്ങനെചെയ്യാന്‍ പ്രസിഡന്റിന് അധികാരമുണ്ടോ എന്ന ആശങ്കയിലാണ് നിയമവിദഗ്ധര്‍. പ്രസിഡന്റ് സ്വയം മാപ്പാക്കുന്ന നടപടി മുന്‍പാരും പ്രയോഗിച്ചിട്ടില്ല. ഇതിന്റെ ഭരണഘടനാസാധുത സംബന്ധിച്ചും തര്‍ക്കങ്ങളുണ്ട്.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷയനുഭവിക്കുന്ന ഒട്ടേറെ വിശ്വസ്തര്‍ക്കും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ ട്രംപ് മാപ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."