കെവിന് കേസ് പ്രതിക്ക് ജയിലില്‍ മര്‍ദനമേറ്റെന്ന പരാതി: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: കെവിന്‍കേസ് പ്രതി ടിന്റു ജെറോമിന് ജയിലില്‍ മര്‍ദനമേറ്റന്ന പരാതിയില്‍ അന്വേഷണവിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാന്‍ ശുപാര്‍ശ. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജയില്‍ വകുപ്പ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സംഭവത്തിൽ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡിഐജി പറഞ്ഞു.മൂന്നു ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരെയാണ് അന്വേഷണവിധേയമായി മാറ്റുന്നത്. അതേസമയം ഉദ്യോഗസ്ഥര്‍ ടിറ്റു ജെറോമിനെ മര്‍ദിച്ചുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ടിറ്റു ഇപ്പോള്‍ മെഡിക്കല്‍ കോളജ്ആശുപത്രിയിലാണ്. ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ തുടര്‍ നടപടി സ്വീകരിക്കും. തടവുകാര്‍ക്ക് ജയില്‍ മാറ്റം ആവശ്യമെങ്കില്‍ അതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജയില്‍വകുപ്പ് കോടതിയെ അറിയിച്ചു.ജയിലില്‍ വച്ച് പരുക്കേറ്റ ടിറ്റുവിനെ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കെവിന് വധക്കേസിലെ ഒന്‍പതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."