വട്ടവടയും ചിലന്തിയാറും കാഴ്ചാനുഭവങ്ങളുടെ തണുപ്പിടങ്ങള്‍
മൂന്നാര്‍. സഞ്ചാരപ്രിയരൊക്കെ ഒരിക്കലെങ്കിലും എത്തിയിരിക്കാന്‍ ഇടയുള്ള കേരളത്തിലെ ഒരേയൊരിടം. എന്നാല്‍ മൂന്നാറിനു ചുറ്റുമുള്ള കേരളത്തിന്റെ സൗന്ദര്യ ഭൂമി അധികം പേരും ആസ്വദിച്ചിട്ടുണ്ടാവില്ല. മൂന്നാറില്‍ നിന്ന് 45 കലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് വട്ടവട. മലകളാല്‍ ചുറ്റപ്പെട്ട ഒരു കുഞ്ഞുഗ്രാമം. കൃഷിയെയും മണ്ണിനെയും സ്‌നേഹിക്കുന്ന പച്ചയായ മനുഷ്യരുടെ നാട്. ഏതൊരു സഞ്ചാരിയുടെയും മനം കവരുന്നതാണ് വട്ടവടയിലേക്കുള്ള വഴി.
വിളഞ്ഞുനില്‍ക്കുന്ന
പാടങ്ങള്‍
മൂന്നാറിന്റെ സകലസൗന്ദര്യവും കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്ന ടോപ്‌സ്റ്റേഷനില്‍ നിന്ന് അല്‍പ്പം സഞ്ചരിച്ച്, ചെക്ക് പോസ്റ്റും കഴിഞ്ഞ് പാമ്പാടുംചോല നാഷണല്‍ പാര്‍ക്കിന്റെ ഉള്ളിലൂടെ ഇരുവശങ്ങളിലും പുല്‍മേട് നിറഞ്ഞ റോഡിലൂടെ യാത്രചെയ്ത് വട്ടവടയിലെത്താം. വിളഞ്ഞുനില്‍ക്കുന്ന സ്‌ട്രോബറി, കാബേജ്, കാരറ്റ്, ബീന്‍സ് കൃഷിയിടങ്ങളെല്ലാം കണ്ടൊരു സവാരി.
വട്ടവടയിലേക്ക് ബസ് സര്‍വീസ് നിലവിലുണ്ട്. കോവിലൂര്‍ ടൗണില്‍ താമസത്തിനും സൗകര്യമുണ്ട്. സീസണ്‍ ആയതിനാല്‍ മുറികള്‍ക്കൊക്കെ ഇരട്ടിനിരക്കാണ്. സ്വകാര്യ ടെന്റ് സ്റ്റേ സൗകര്യവും വട്ടവടയിലുണ്ട്.
ചിലന്തിയാര്‍ വെള്ളച്ചാട്ടം
വട്ടവടയില്‍ നിന്ന് കോവിലൂര്‍ വഴി ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിലന്തിയാര്‍ വെള്ളച്ചാട്ടത്തിലെത്താം. മനുഷ്യരുടെ ഇടപെടല്‍ അധികം എത്തിപ്പെടാത്ത പ്രദേശം. പക്ഷികളുടെ കലപില ശബ്ദങ്ങള്‍ കേട്ടുണരുന്ന, ഉച്ചയ്ക്കും കോടമഞ്ഞിനാല്‍ മൂടിയ താഴ്‌വാരം. വെള്ളച്ചാട്ടത്തിന് അടുത്തുവരെ കോണ്‍ഗ്രീറ്റ് റോഡുണ്ട്. ഈ റോഡിലൂടെ വാഹനവും സഞ്ചാരയോഗ്യമാണ്. കാഴ്ച മറയ്ക്കുന്ന മൂടല്‍ മഞ്ഞും നീരൊഴുക്കിന്റെ കളകളാ ശബ്ദവും ഇടതൂര്‍ന്ന മരങ്ങളും സ്വര്‍ഗീയ അനുഭൂതിയൊരുക്കുന്നു. പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെ തണുപ്പ് അനുഭവിക്കേണ്ടതു തന്നെ. ചില കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ ക്യാമറക്കണ്ണുകള്‍ പോരാതെ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."