HOME
DETAILS
MAL
നിയന്ത്രണം കടുപ്പിച്ചിട്ടും മെഗാതിരുവാതിരയുമായി സി.പി.എം; കാഴ്ചക്കാരായി എം.എ ബേബിയടക്കമുള്ള നേതാക്കള്‍
backup
January 12 2022 | 03:01 AM
തിരുവനന്തപുരം: ഒമിക്രോണ്‍ ജാഗ്രത കടുപ്പിച്ചിരിക്കെ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടും അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് സി.പി.എമ്മിന്റെ സമൂഹ തിരുവാതിര.
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാലയിലാണ് മെഗാ തിരുവാതിര പാര്‍ട്ടി സംഘടിപ്പിച്ചത്. എം.എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുവാതിര.
പാര്‍ട്ടി പാറശാല ഏരിയ കമ്മിറ്റിയിലെ വനിതകളാണ് തിരുവാതിരയില്‍ പങ്കെടുത്തിരുന്നത്. ഇവരെക്കൂടാതെ, തിരുവാതിര കളി കാണാനായും നിരവധി പേര് എത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ പൊതുസ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിരുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."