HOME
DETAILS

മാതാവ് മകനെ പീഡിപ്പിച്ചെന്ന പരാതി: കുട്ടിയുടെ മൊഴിയെടുത്തിട്ടില്ല, കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടില്ല; പൊലിസിന്റെ വാദങ്ങള്‍ തള്ളി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി

  
backup
January 10 2021 | 04:01 AM

kerala-child-welfare-news-2021

തിരുവനന്തപുരം: അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് കേസെടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്ത് പൊലിസിന് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ലന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍. സുനന്ദ പറഞ്ഞു.

മാതാവിനെ അറസ്റ്റ് ചെയ്തത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു
പൊലിസ് പറഞ്ഞിരുന്നത്. കുട്ടിയെ ദിവസങ്ങളോളം ഒറ്റക്ക് മാറ്റിനിര്‍ത്തി വേണം കൗണ്‍സിലിംഗ് നടത്താന്‍ എന്നാണ് നിയമം. ഇത് പാലിക്കാത്തതിനാല്‍ കൗണ്‍സിലിങ് റിപ്പോര്‍ട്ടിനും നിയമസാധുതയില്ല.

നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പീഡനപരാതിക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍.

ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യം മൂലം കേസില്‍ കുടുക്കിയതാണെന്നാണ് യുവതി പറഞ്ഞത്. അമ്മക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയ കുട്ടി പറയുകയും ചെയ്തിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള കുട്ടിയാണ് യുവതിയ്‌ക്കെതിരെ മൊഴി നല്‍കിയിരുന്നത്.

നിയമപരമായി വിവാഹമോചനം നേടാതെയാണ് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണമുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളോളം തന്നെ ഭര്‍ത്താവ് പീഡിപ്പിപ്പിക്കുകയായിരുന്നെന്നും യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് യുവതി മാറിത്താമസിക്കുകയും തുടര്‍ന്ന് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. കുട്ടികളേയും ഭര്‍ത്താവ് കൊണ്ടുപോയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  10 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  10 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  10 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  10 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  10 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  10 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  10 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  10 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  10 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  10 days ago