ധീരജിന്റെ മരണം സി.പി.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം; തിരുവാതിര കളിച്ച് ആഹ്ലാദിക്കുന്നു
ആലപ്പുഴ: ഇടുക്കി എന്‍ജിനിയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജിന്റെ മരണം സി.പി.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്.
ധീരജിന്റെ മരണത്തില്‍ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണെന്നും അത് തിരുവാതിര കളിച്ച് അവര്‍ ആഹ്ലാദിക്കുകയാണ്. രക്തസാക്ഷിക്ക് വേണ്ടി സ്ഥലം വാങ്ങാനായിരുന്നു തിടുക്കം. കെ സുധാകരന് ആരോപിച്ചു.
ഇടുക്കി എന്‍ജിനിയറിങ് കോളജില്‍ ദിവസങ്ങള്‍ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെ എസ് യുവിന്റെ വിജയം തടയാന്‍ ഡിവൈഎഫ്ഐ ഗുണ്ടകള്‍ കോളേജില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരന് ആരോപിച്ചു. നിരവധി കെ.എസ് .യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു
ഇടുക്കി ജില്ല പൊലിസ് മേധാവിയെ എം.എം.മണി ഭീഷണിപ്പെടുത്തി. പൊലിസിനെ മുഴുവന്‍ ഭീഷണിപ്പെടുത്തി നിറുത്തിയിരിക്കുകയാണ്. പൊലീസ് എല്ലാം കണ്ടുനില്‍ക്കുകയണെന്നും കെ സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."