'ഇസ്‌ലാമിസ്റ്റ് രാജ്യങ്ങളും ചൈനയും നിങ്ങളെ വിലക്കു വാങ്ങിയിരിക്കുന്നു': ട്രംപിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിനെതിരായ വിമര്‍ശനത്തിലും വിഷം ചാലിച്ച് കങ്കണ
ന്യൂഡല്‍ഹി: അണികളുടെ പാര്‍ലമെന്റ് മന്ദിരത്തിലെ കടന്നു കയറ്റത്തിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിനെതിരായ ട്വീറ്റിലും വര്‍ഗീയ വിഷം നിറച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇസ്‌ലാമിസ്റ്റ് രാജ്യങ്ങളും ചൈനയും നിങ്ങളെ വിലക്കു വാങ്ങിയിരിക്കുന്നു എന്നാണ് കങ്കണയുടെ പ്രയോഗം.
ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിനെ തിരായിരുന്നു ട്വീറ്റ്. അഭിപ്രായ സ്വാതന്ത്ര്യത്തിനായി ട്വിറ്റര്‍ നിലകൊള്ളുന്നുവെന്ന സി.ഇ.ഒയുടെ പഴയ ട്വീറ്റ് ഉദ്ധരിച്ചാണ് കങ്കണ ട്വീറ്റ് ചെയ്തത്.
'ഇല്ല. നിങ്ങള്‍ അംഗീകരിക്കുന്നില്ല. ഇസ്‌ലാമിസ്റ്റ് രാജ്യങ്ങളും ചൈനീസ് പ്രൊപ്പഗണ്ടയും നിങ്ങളെ പൂര്‍ണമായും വിലക്കു വാങ്ങിയിരിക്കുന്നു. നിങ്ങളുടെ നേട്ടത്തിനു വേണ്ടി മാത്രമാണ് നിങ്ങള്‍ നിലകൊള്ളുന്നത്. നാണംകെട്ട അസഹിഷ്ണുതയാണ് നിങ്ങള്‍ കാണിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ആഗ്രഹങ്ങളുടെ അടിമയല്ലാതൊന്നുമല്ല. ഇത്തരം വലിയ പ്രസംഗങ്ങള്‍ ഇനി നടത്തരുത്. അത് നാണക്കേടാണ്'- കങ്കണ ട്വീറ്റ് ചെയ്തു.
''അഭിപ്രായ സ്വാതന്ത്ര്യത്തെ ട്വിറ്റര്‍ അംഗീകരിക്കുന്നു. അധികാരത്തോട് സത്യം സംസാരിക്കുന്നതിനാണ് ഞങ്ങള്‍ നിലകൊള്ളുന്നത്'' എന്ന ജാക്ക് ഡോര്‍സിന്റെ ട്വീറ്റും അവര്‍ ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
No you don’t,Islamists nation and Chinese propaganda has bought you completely, you only stand for your petty gains. You shamelessly show intolerance for anything other than what they want. U are nothing but a little slave of your own greeds. Don’t preach again its embarrassing. https://t.co/jDn97OVrHU
— Kangana Ranaut (@KanganaTeam) January 10, 2021
കാപ്പിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ അക്കൗണ്ട് അനിശ്ചിത കാലത്തേക്ക് ട്വിറ്റര്‍ പൂട്ടിയത്.
ട്വിറ്ററിനെതിരെ മുമ്പും കങ്കണ രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സഹോദരി രംഗോളി ചന്ദേലിന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിനെതിരെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ കങ്കണ വിമര്‍ശനമുന്നയിച്ചിരുന്നു. ഇന്ത്യയില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും രാജ്യം ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കണമെന്നും അന്ന് കേന്ദ്ര സര്‍ക്കാരിനോട് കങ്കണ അഭ്യര്‍ത്ഥിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."