HOME
DETAILS

പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം: മദീന ഒ ഐ സി സി

  
backup
January 12 2022 | 13:01 PM

madeena-oicc-12012022

ജിദ്ദ: നാടിന്റെ സാമ്പത്തിക മേഖലയ്ക്ക് നിസ്തുല സംഭാവന അർപ്പിക്കുന്ന പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ചിറ്റമ്മ നയം പ്രതിഷേധാർഹമാണെന്നു മദീന ഒ.ഐ.സി.സി സംഘടപ്പിച്ച പ്രവർത്തക കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിസന്ധിയുടെ തുടക്കം മുതലേ പ്രവാസികളെ കൊറോണ വാഹകരായി ചിത്രീകരിച്ചു സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. അതിന്‍റെ തുടര്‍ച്ചയാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചു യാത്രക്ക് മുമ്പും ശേഷവും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആയാലും 7 ദിവസം നിര്‍ബന്ധിത ഹോം കോറണ്ടയ്ന്‍ ചെയ്യാനും എട്ടാം ദിനം ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആയാലും 7 ദിവസം കൂടെ സ്വയം നിരീക്ഷണത്തില്‍ കഴിയാനുമുള്ള നിര്‍ദേശം. നാട്ടില്‍ യാതൊരു കോവിഡ് പ്രോട്ടോകോളും പാലിക്കാതെ സമ്മേളനങ്ങളും ഉദ്ഘാടന മാമാങ്കങ്ങളും നടത്താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ കുറഞ്ഞകാലത്തെ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികളെ വീട്ടില്‍ അടച്ചിടുന്നത് ഇരട്ടത്താപ്പാണ് കൺവെൻഷൻ അഭിപ്രായപ്പെട്ടു

നജ്മ ത്വൈബ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ പ്രസിഡണ്ട് ഹമീദ് പെരുംപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗം ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീര്‍ ഉദ്ഘാടനം ചെയ്തു . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും വികസനത്തിന്റെ പേര് പറഞ്ഞു യാതൊരു പഠനവും കൂടാതെ അപ്രായോഗിക പദ്ധതികള്‍ പ്രഖ്യാപിച്ചു ജനങ്ങളുടെ സ്വൈര്യ ജീവിതം നശിപ്പിക്കുകയും ചെയ്യുന്ന സമീപനത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെയ്യുന്ന അതെ ഏകാധിപത്യ നിലപാടാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കെ റെയില്‍ന്റെ പേരില്‍ നടത്തുന്ന ഗുണ്ടാ സര്‍വേ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതു രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് നൂറ്റി മുപ്പത്തിയേഴാം ജന്മദിനത്തോടനുബന്ധിച്ചു കെ.പി.സി.സി പ്രഖ്യാപിച്ച 137 രൂപ ചാലഞ്ചിന്റെ മദീന ഏരിയ തല ഉദ്ഘാടനവും പരിപാടിയിൽ വെച്ച് നടന്നു. ചാലഞ്ച് വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു. ഗ്ലോബൽ കമ്മറ്റി മെമ്പർ മുജീബ് മുത്തേടത്ത്, ഫസലുള്ള വെള്ളുവമ്പാലി, അഷ്‌റഫ് കൂരിയാട്, തുടങ്ങിയവർ സംസാരിച്ചു.

ഒഴിവുകളുള്ള സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളായി വൈസ് പ്രസിഡണ്ടുമാരായി നൗഷദ് കണിയാപുരം, ബഷീർ പുൽപ്പള്ളി, ഹനീഫ അങ്ങാടിപ്പുറം സെക്രട്ടറിമാരായി കുഞ്ഞുട്ടി മുനീർ, സിയാദ് കായം കുളം, ഫൈസൽ അഞ്ചൽ, നോർക്ക ഹെൽപ് ഡസ്ക്ക് കൺവീനറായി നജീബ് പത്തനം തിട്ട, വെൽഫയർ സെക്രട്ടറി ജംഷീർ ഹംസ എടത്തനാട്ടുകര, ട്രഷററായി ഷാജി ആദിക്കാട്ട് കുളങ്ങര എന്നിവരെയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത് സ്വാഗതവും സിയാദ് കായംകുളം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  16 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  16 days ago