പ്രവാസികൾക്ക് ഏർപ്പെടുത്തിയ ക്വാറന്റയിൻ തീരുമാനം പുന:പരിശോധിക്കണം: വേൾഡ് മലയാളി ഫെഡറഷൻ
ജിദ്ദ: നാട്ടിൽ വരുന്ന പ്രവാസികൾക്ക് പുതുതായി ഏർപ്പെടുത്തിയിരിക്കുന്ന ഏഴു ദിവസത്തെ ക്വാറന്റയിൻ എന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് വേൾഡ് മലയാളി ഫെഡറഷൻ സഊദി നാഷണൽ കൗൺസിൽ ആവശ്യപെട്ടു. നിലവിൽ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വിമാനത്തിൽ കയറുന്നതിന് മുമ്പായി ആർ ടി പി സി ആർ പരിശോധന നടത്തി നെഗറ്റിവ് റിപ്പോർട്ട് എയർ സുവിധ പോർട്ടലിൽ രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ നാട്ടിൽ വിമാനമിറങ്ങുമ്പോഴും പരിശോധന നടത്തുന്നുണ്ട്. മാത്രവുമല്ല അധിക പ്രവാസികളും രണ്ട് ഡോസിന് ശേഷം, ബൂസ്റ്റർ ഡോസ് വാക്സിൻ വരെ സ്വീകരിച്ചാണ് നാട്ടിലെത്തുന്നത്.
ഇത്രയും ജാഗ്രത്തായ പരിശോധനകൾക്കുശേഷം ഏഴു ദിവസ ക്വാറന്റയിൻ എന്നുള്ള തീരുമാനം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പുന:പരിശോധിക്കണമെന്ന് ഡബ്ല്യു.എം.എഫ് പ്രസിഡണ്ട് നസീർ വാവാക്കുഞ്ഞ്, കോർഡിനേറ്റർ നാസർ ലെയ്സ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."