ചെന്നിത്തലയുടെ പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണ വേണ്ടെന്ന് സി.പി.എം
ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് സി.പി.എം. യു.ഡി.എഫ് പിന്തുണയോടെ അധികാരത്തിലെത്തിയ നടപടി രാഷ്ട്രീയ വിവാദമായതോടെയാണ് രാജിവയ്ക്കാനുള്ള നിര്‍ദേശമെന്നാണ് വിശദീകരണം. പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കും. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തലയുടെ നാടായ ചെന്നിത്തല പഞ്ചായത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് സിപിഎമ്മിന് നല്കിയ പിന്തുണയാണ് പാര്ട്ടിവേണ്ടെന്ന് വയ്ക്കുന്നത്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇത്തവണ ഇവിടെയില്ലായിരുന്നു. കഴിഞ്ഞ തവണ എല്‍ഡി എഫ് ഭരിച്ച പഞ്ചായത്തില്‍ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറുസീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ച് സീറ്റുമാണ് കിട്ടിയത്. പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്ത പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫിനും ബിജെപിക്കും പട്ടികജാതി വനിതാ പ്രതിനിധികളുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചത്. അതേസമയം എസിഡിപിഐയുമായും ബിജെപിയുമായും സഹകരിച്ച് പല പഞ്ചായത്തുകളിലും എല്‍.ഡി.എഫ് അധികാരത്തിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."