HOME
DETAILS

കസാഖിസ്ഥാനിലെ കലാപവും അത് നൽകുന്ന പാഠങ്ങളും

  
backup
January 12 2022 | 20:01 PM

562354631-2

 

അഡ്വ. ജി. സുഗുണൻ
9847132428
സ്വതന്ത്രമായി ചുറ്റിത്തിരിയുന്ന എന്നർഥമുള്ള ''കസാഖ്'' എന്ന തുർക്കി പദത്തിൽ നിന്നാണ് കസാഖിസ്ഥാൻ എന്ന പേര് രൂപംകൊണ്ടത്. ആട്ടിടയൻമാരായിരുന്ന ഒരു ജനതയുടെ നാടോടി ജീവിതത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 1742 മുതൽ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു കസാഖിസ്ഥാൻ. 1920ൽ സോവിയറ്റ് യൂനിയനുകീഴിൽ ഒരു സ്വയംഭരണ റിപ്പബ്ലിക്കായി തീർന്നു. സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തോടെ 1991ഡിസംബർ 16ന് കസാഖിസ്ഥാൻ സ്വതന്ത്രമായി. സോവിയറ്റ് യൂനിയനിൽനിന്ന് സ്വാതന്ത്ര്യം പ്രാപിക്കുന്ന അവസാന റിപ്പബ്ലിക്കായിരുന്നു കസാഖിസ്ഥാൻ. ആദ്യ പ്രസിഡന്റായി നാസർ ബയേഫ് തെരഞ്ഞെടുക്കപ്പെട്ടു. കരയാൽ ചുറ്റപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് കസാഖിസ്ഥാൻ. റഷ്യ, തുർക്ക്‌മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയാണ് അയൽ രാജ്യങ്ങൾ. സോവിയറ്റ് യൂനിയനിലെ ഗോതമ്പ് ഉൽപ്പാദനം വർധിപ്പിക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ പദ്ധതിയായ കന്നിഭൂമിപദ്ധതി ഇവിടെയാണ് നടപ്പിലാക്കിയത്. കസാഖിസ്ഥാനിലെ വിശാലമായ പുൽപ്രദേശത്തായിരുന്നു ഈ പദ്ധതി പ്രധാനമായി നടപ്പിലാക്കിയത്. ഇതിനുവേണ്ടി മറ്റ് സോവിയറ്റ് റിപ്പബ്ലിക്കുകളിൽനിന്ന് മൂന്ന് ലക്ഷം പേർ കസാഖിസ്ഥാനിലേക്ക് കുടുയേറി. 1956ൽ നടന്ന ആദ്യ വിളവെടുപ്പിൽ 6 കോടിയലധികം ടൺ ഗോതമ്പ് ഉൽപ്പാദിപ്പക്കപ്പെട്ടു. അതേവർഷം സോവിയറ്റ് യൂനിയന്റെ മൊത്തം ഗോതമ്പ് ഉൽപ്പാദനത്തിൽ പകുതി ഇതായിരുന്നു.


ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ബഹിരാകാശ വിക്ഷേപണ കേന്ദ്രമാണ് ഇവിടുത്തെ ബൈക്കന്നൂർ. 1955ൽ സോവിയറ്റ് യൂനിയനാണ് ഇത് പണികഴിപ്പിച്ചത്. കസാഖിസ്ഥാനിലാണ് ഇത് സ്ഥിതി ചെയ്യുന്നതെങ്കിലും റഷ്യയുടെ നിയന്ത്രണത്തിലാണ്. 2005ലെ പുതുക്കിയ കരാർ പ്രകാരം 2050 വരെ റഷ്യ പാട്ടത്തിനെടുത്തിരിക്കുകയാണ് ഈ പ്രദേശം. 115 ദശലക്ഷം ഡോളറാണ് പ്രതിവർഷം പാട്ടം. ജനസംഖ്യയിൽ മുസ്ലിംകളാണ് മഹാഭൂരിപക്ഷം. ജനസംഖ്യ 19 ദശലക്ഷമാണ്. കസാഖ്, റഷ്യൻ എന്നിവയാണ് പ്രധാന ഭാഷകൾ.


രൂക്ഷമായ ഇന്ധനവില വർധനവ് ലോകത്ത് പല രാജ്യങ്ങളിലും ഇന്ന് വലിയ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കസാഖിസ്ഥാനിൽ ഇന്ധനത്തിന്റെ ഉൽപ്പാദനവും വിതരണവുമെല്ലാം സ്വകാര്യവത്കരിക്കുകയാണ് സർക്കാർ ചെയ്തത്. ഇതിനെതിരായി വലിയ പ്രക്ഷോഭമാണ് അവിടെ പൊട്ടിപ്പുറപ്പെട്ടത്. പതിനായിരങ്ങൾ തെരുവിലിറങ്ങി. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രക്ഷോഭം ന്യായമായ ഒന്നായിരുന്നു എന്നുള്ളതിൽ തർക്കമില്ലായിരുന്നു. എന്നാൽ പ്രക്ഷോഭം പലയിടത്തും അക്രമാസക്തമായി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നടക്കുന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 164ൽ കൂടുതലായി. ഇതിൽ 103 മരണങ്ങളും അൽമാറ്റിയിലാണ് റിപ്പോർട്ട് ചെയ്തത്. വിദേശികൾ ഉൾപ്പെടെ എട്ടായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്യത്തെ എല്ലായിടങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് പ്രസിഡന്റ് കാസിം ജൊമാർട്ട് ടൊകായേവ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രക്ഷോഭകാരികൾ 199 മില്യൻ ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. നൂറോളം വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും കൊള്ളയടിക്കപ്പെട്ടു. സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തുന്നതുവരെ റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം രാജ്യത്ത് തുടരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കസാഖിസ്ഥാൻ മുൻപ്രധാനമന്ത്രിയും രാജ്യത്തെ മുൻ സുരക്ഷാ നേതാവുമായ കരീം മസീമോവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷാ കമ്മിറ്റി (കെ.എൻ.വി) ആണ് ഇക്കാര്യം അറിയിച്ചത്. പ്രക്ഷോഭകരെ കൈകാര്യം ചെയ്യുന്നതിൽ ബോധപൂർവം തിരിമറി നടത്തി സർക്കാരിനെ അട്ടിമറിക്കാൻ കരീം ശ്രമിച്ചു എന്നാണ് റിപ്പോർട്ട്. മുൻപ്രസിഡന്റ് നൂർസുൽത്താൻ നാസർബയോവിന്റെ അടുത്ത അനുയായാണ് കരീം. പ്രക്ഷോഭങ്ങളെ തുടർന്ന് നാസർ അൽബയേവോ രാജ്യംവിട്ടുവെന്ന അഭ്യൂഹങ്ങൾ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി തള്ളിയിരുന്നു.


ഇന്ധന വിലവർധനവിനെതിരായി വളരെ ശക്തമായ പ്രക്ഷോഭമാണ് ഈ രാജ്യത്ത് നടക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കിൽ 164 മരണങ്ങളാണെങ്കിൽ ഇതിൽ കൂടുതൽ ഉണ്ടെന്നാണ് അനൗദ്യോഗിക ഏജൻസികൾ വെളിപ്പെടുത്തുന്നത്. യഥാർഥ കണക്കുകൾ പുറത്തുവന്നാൽ പ്രക്ഷോഭകരുടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. അൽമാറ്റയിൽ മാത്രം 2500 പേർ പരുക്കേറ്റ് ചികിത്സ നേടിയിട്ടുണ്ട്. അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ 5800 പ്രക്ഷോഭകരെ തടവിലാക്കിയതായി പ്രസിഡന്റ് കാസിം ജോമാർട്ട് ടൊകായേവ് അറിയിച്ചു. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ചതായും പ്രക്ഷോഭകർ പിടിച്ചെടുത്ത സർക്കാർ ഓഫിസുകൾ തിരികെപിടിച്ചതായും ആദ്ദേഹം അറിയിച്ചു. വിദേശ പിന്തുണയുള്ള തീവ്രവാദികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് ടൊകായേവ് ആരോപിച്ചു.
പ്രസിഡന്റിന്റെ അഭ്യർഥനയെ മാനിച്ച് 2500 റഷ്യൻ സൈനികർ സമാധാന ദൗത്യവുമായി കസാഖിസ്ഥാനിൽ നിലയുറപ്പിച്ചിട്ടുണ്ട്. റഷ്യ നേതൃത്വം നൽകുന്ന കലക്റ്റീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ ഭാഗമായാണ് ഈ സൈന്യം അവിടെയെത്തിയിട്ടുള്ളത്. രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കാൻ റഷ്യൻ സേനയെ വിളിച്ചുവരുത്തേണ്ടിവന്ന സാഹചര്യത്തെപ്പറ്റി കസാഖിസ്ഥാനോട് വിശദീകരണം തേടുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ റഷ്യൻ സേനയുടെ സഹായം തേടിയത് ശരിയല്ലെന്നും വിദേശ സഹായം തേടുന്നതിനുപകരം കസാഖിസ്ഥാൻ സ്വന്തം നിലയ്ക്ക് പ്രക്ഷോഭകരെ നേരിടുകയാണ് വേണ്ടിയിരുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അഭിപ്രായപ്പെട്ടു. അമേരിക്കക്ക് അവരുടേതായ ചില സ്വാർഥ താൽപ്പര്യങ്ങളുണ്ട്. കലങ്ങിയവെള്ളത്തിൽ മീൻപിടിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ഇറാഖ്, അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇടപെട്ടതോടെ ഒരു കൈ കസാഖിസ്ഥാനിലും നോക്കാമെന്നായിരിക്കും ആന്റണി ബ്ലിങ്കന്റെ ഉള്ളിലിരുപ്പ്. എന്നാൽ ഇപ്പോൾ അത് എളുപ്പമല്ല,
കസാഖ്സ്ഥാൻ സർക്കാർ എണ്ണ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ രാജ്യത്തെ ഇന്ധനവില വൻതോതിൽ കുതിച്ചുയർന്നതാണ് ഈ ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കിയത്. ഈ മാസം രണ്ടാം തീയതി രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ആരംഭിച്ച പ്രതിഷേധം രാജ്യത്തൊട്ടാകെ വ്യാപിക്കുകയാണ് ചെയ്തത്. സമരക്കാരെ അടിച്ചമർത്താൻ ആവശ്യപ്പെട്ടാൽ തങ്ങൾ വേണ്ട എല്ലാ സായുധസഹായവും ചെയ്യാമെന്ന് ചൈനീസ് സർക്കാരും കസാഖിസ്ഥാന് ഉറപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ സമരക്കാരെ വെടിവയ്ക്കാൻ പ്രസിഡന്റ് കാസിം ജൊമാർട്ട് ടൊകായേവ് ഉത്തരവിട്ടതിനെതിരായി വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നുവന്നിട്ടുള്ളത്. മറ്റ് രാജ്യങ്ങളുടെ സൈന്യത്തെ ഉപയോഗിച്ച് സമരക്കാരെ അടിച്ചമർത്തുന്നതിനെതിരായി വലിയ ജനരോഷമാണ് അവിടെ ആളിക്കത്തുന്നത്.
കസാഖ്സ്ഥാൻ പാർലമെന്റിനു മുമ്പിലും എം.പിമാരുൾപ്പെടെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിവരുകയാണ്. സൈന്യത്തെ അയച്ച് രാജ്യത്തെ ജനകീയ സമരത്തെ നേരിടാനുള്ള കലക്റ്റീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷന്റെ തീരുമാനനെതിരായി വലിയ പ്രതിഷേധമാണ് അവിടെ നടക്കുന്നത്. ഇന്ധനവില വർധനവ് ഇതിന്റെ സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ഉണ്ടായതാണ്. അതിന്റെ ഉത്തരവാദി അവിടത്തെ സർക്കാരല്ലാതെ മറ്റാരുമല്ല. രാജ്യത്തൊട്ടാകെ പടർന്നുപിടിച്ച വലിയ ഈ പ്രക്ഷോഭത്തിൽ വിദേശരാജ്യങ്ങളുടെ കരങ്ങളുണ്ടെന്ന് ആരോപണം ഇപ്പോൾ ഭരണാധികാരികൾ ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളിലെ യാഥാർഥ്യങ്ങൾ ഇനിവരുന്ന ദിവസങ്ങളിൽ പുറത്തുവരുമെന്നുള്ള കാര്യങ്ങളിൽ സംശയമില്ല. എന്തായാലും ഒരു കാര്യം വളരെ വ്യക്തമാണ്. അത് മറ്റൊന്നുമല്ല ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത ഇന്ധനവില വർധനവാണ് കസാഖിസ്ഥാനിൽ ഉണ്ടായിരിക്കുന്നത്. ഇതിനെതിരായ വ്യാപകമായ പ്രതിഷേധം സ്വാഭാവികവുമാണ്. പക്ഷേ ചില സാമൂഹ്യവിരുദ്ധ ശക്തികൾ ഈ സമരത്തിനിടയിൽ അവിടെ അക്രമങ്ങൾ കരുതിക്കൂട്ടി നടത്തിയിട്ടുണ്ടെന്നുള്ളതും ഒരു യാഥാർഥ്യമാണ്.


ഒരിക്കലും നീതീകരിക്കാനാകാത്ത ജനവിരുദ്ധ നടപടികൾക്കെതിരായി സ്വാഭാവികമായും ഏതുരാജ്യത്തും വലിയ പ്രക്ഷോഭങ്ങൾ ഉയർന്നുവരും. അത് മാത്രമാണ് കസാഖിസ്ഥാനിലും ഉണ്ടായിരിക്കുന്നത്. നീതീകരണമില്ലാത്ത ഇന്ധനവില വർധനവും ജനവിരുദ്ധ നടപടികളും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന എല്ലാ ഭരണാധികാരികൾക്കും കസാഖിസ്ഥാനിലെ ഇപ്പോഴത്തെ പ്രക്ഷോഭം ഒരു മുന്നറിയിപ്പാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago