HOME
DETAILS

നാലു മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം

  
backup
January 11 2021 | 08:01 AM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5

മനാമ: മൂന്ന് ഗള്‍ഫ് മലയാളികളുള്‍പ്പെടെ നാലു മലയാളികള്‍ക്ക് കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രമുഖ വ്യവസായികളായ ഡോ. സിദ്ദീഖ് അഹമ്മദ് (സഊദി അറേബ്യ), കെജി ബാബുരാജന്‍(ബഹ്‌റൈന്‍), ഇഎന്‍ടി വിദഗ്ധന്‍ ഡോ. മോഹന്‍ തോമസ്(ഖത്തര്‍) എന്നിവര്‍ക്കും ന്യൂസിലാൻഡിലെ പ്രഥമ മലയാളി മന്ത്രിയും എംപിയുമായ പ്രിയങ്ക രാധാകൃഷ്ണനുമാണ് 2021ലെ
പുരസ്‌കാരം ലഭിച്ചത്.
വിവിധ മേഖലകളില്‍ ഇവര്‍ സമര്‍പ്പിച്ച സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം.

പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിലാണ് പുരസ്‌കാര ജോതാക്കളെ പ്രഖ്യാപിച്ചത്. കോവിഡ്-19 കാരണം ഓണ്‍ലൈന്‍ വഴിയായിരുന്നു ഇത്തവണ സമ്മേളനം. പ്രവാസി മലയാളി പ്രമുഖര്‍ ഉള്‍പ്പെടെ മൊത്തം 30 പേര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത്.

കെജി ബാബുരാജന്‍(ബഹ്‌റൈന്‍)
ബികെജി ഹോള്‍ഡിംഗ്, ഖത്തര്‍ എന്‍ജിനീയറിംഗ് ലബോറട്ടറീസ്, ക്വാളിറ്റി പൈലിംഗ് ആന്റ് കണ്‍സ്ട്രകഷ്ന്‍ കമ്പനീസ് എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമാണ് കെജി ബാബുരാജന്‍. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കിയും വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കിയും ജീവകാരുണ്യ മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഹമദ് കോസ്‌വേ നിര്‍മ്മാണത്തില്‍ വഹിച്ച പങ്ക് ശ്രദ്ധ പിടിച്ചു പറ്റി. ബഹ്‌റൈനിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍, സിത്ര പാലം, ഫോര്‍ സീസണ്‍ ഹോട്ടല്‍, ഷെയ്ഖ് ഈസ പാലം്, സിറ്റി സെന്റര്‍, അല്‍മൊയ്ദ് ടവര്‍, ഷെയ്ഖ് ഖലീഫ പാലം തുടങ്ങിയവ അദ്ദേഹത്തന്റെ കൈയൊപ്പ് പതിഞ്ഞ നിര്‍മ്മാണങ്ങള്‍. കുറ്റൂരിലെ ഇരവിപ്പേരൂര്‍ സ്വദേശി. കെമിസ്ട്രി, എന്‍ജിനീയറിങ്ങ് ബിരുദ ധാരി. 1979 ല്‍ സൗദിയില്‍ അല്‍ഹോതി സ്‌ട്രെയിഞ്ചര്‍ ലിമിറ്റഡില്‍ സിവില്‍ എന്‍ജിനീയറായാണ് പ്രവാസ ജീവിതം ആരംഭിച്ചത്.

സിദ്ദീഖ് അഹമ്മദ് (സഊദി അറേബ്യ)
സൗദിയില്‍ നിന്ന് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യാക്കാരനാണ് സിദ്ദീഖ് അഹമ്മദ്. സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമാണ്. ബിസിനസ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് പുരസ്‌കാരമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യവസായങ്ങളിലൂടെ ജീവകാരുണ്യ രംഗത്തും സജീവസാന്നിദ്ധ്യമാണ് സിദ്ദീഖ് അഹമ്മദ്. പലാക്കാട് ജില്ലയിലെ മങ്കര സ്വദേശിയായ അദ്ദേഹത്തിന് കീഴില്‍ 16 രാജ്യങ്ങളിലായി 40ല്‍ അധികം കമ്പനികളുണ്ട്. സാമൂഹ്യ പ്രതിബദ്ധതയള്ള ഈ ടോയ്‌ലറ്റ് സംവിധാനം പോലുള്ളവ ഇതില്‍ പ്രധാനം. സൗദി പൊതുമാപ്പ് കാലയളവില്‍ ജയിലിലുള്ളവരെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം സ്വപ്ന സാഫല്യം പദ്ധതി ആവിഷ്‌കരിച്ചു. പ്രതിഭകള്‍ക്ക് താങ്ങായി കായിക മേഖലയിലും അദ്ദേഹത്തിന്റെ കരുതലെത്തി. നിവരധി പുരസ്‌കാരങ്ങളം പദവികളും അദ്ദേഹത്തി ലഭിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആക്ടീവ് ഗള്‍ഫ് സമിതി അംഗമാണ്. മിഡിലീസ്റ്റിലെ പെട്രോളിയം ക്ലബ് മെമ്പര്‍, സൗദിയില്‍ 10 നിക്ഷേപക ലൈസന്‍സുള്ള മലയാളി തുടങ്ങിയവ ഇതില്‍ ചിലതാണ്. സൗദിയിലെ പ്രീമിയന്‍ റസിഡന്റ് എന്ന അംഗീകാരവും ലഭിച്ചു.

ഡോ. മോഹന്‍ തോമസ്(ഖത്തര്‍)
ഖത്തറിലെ പ്രമുഖ ഇഎന്‍ടി സര്‍ജനും സംരംഭകനും സാമൂഹിക സേവനരംഗത്തെ പ്രമുഖനുമാണ് ഡോ. മോഹന്‍ തോമസ്. കോവിഡ് സമയത്ത് പ്രതിസന്ധിയിലായ നിരവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനും അവര്‍ക്കായി പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു. ഇത്തരം സേവനങ്ങള്‍ക്ക് ഖത്തര്‍ സര്‍ക്കാറിന്റെയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അംഗീകാരം ലഭിച്ചു.
പേള്‍ ട്രേഡിങ് സെന്റര്‍, അല്‍ഫുര്‍സ ഹോസ്പിറ്റാലിറ്റി സര്‍വീസസ്, ബെസ്റ്റ്‌കോ ട്രേഡിങ് ആന്റ് കോണ്‍ട്രാക്റ്റിങ്, ഹ്യുമനിസ് ഗ്രൂപ്പ്, വിവന്റം ഗ്രൂപ്പ്, ഡോര്‍ഗമറ്റ്, കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്, പെന്റ ട്രേഡിങ് കാസില്‍ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്. ദോഹയിലെ ബിര്‍ള സ്‌കൂളിന്റ സ്ഥാപക ചെയര്‍മാനും ഡയറക്ടറുമാണ്. കൊച്ചി കടവന്ത്ര സ്വദേശി.

പ്രിയങ്ക രാധാകൃഷ്ണൻ (ന്യൂസിലാന്‍റ്)
ന്യൂസിലാന്‍റിലെ മന്ത്രി കൂടിയായ പ്രിയങ്കാ രാധാകൃഷ്ണനാണ് ഗള്‍ഫ് പ്രവാസികള്‍ക്കു പുറമെ പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ മറ്റൊരു മലയാളി. ന്യൂസിലാൻഡിലെ ലേബർ പാർട്ടിയുടെ എംപിയും മന്ത്രിപദവിയിലെത്തിയ ആദ്യ മലയാളിയുമായ പ്രിയങ്ക
എറണാകുളം പറവൂര്‍ സ്വദേശിയാണ്.
എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍ - ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണു ഭര്‍ത്താവ്.

പ്രമുഖ വ്യക്തികള്‍ക്കു പുറമെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ, കൾച്ചറൽ ഡൈവേഴ്‌സിറ്റി ഫോർ പീസ്‌ഫുൾ ഫ്യൂച്ചർ, സായ്‌ പ്രേമ ഫൗണ്ടേഷൻ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്‌ എന്നീ സംഘടനകളും പുരസ്‌കാരജേതാക്കളായി. സുരിനാം പ്രസിഡന്റ്‌ ചന്ദ്രിക പ്രസാദ്‌ സിന്തോഖി, കരസോവ്‌ പ്രധാനമന്ത്രി യുജീൻ റുഗനാഥ്‌ എന്നിവരും അവാർഡ്‌ ജേതാക്കളിൽ ഉൾപ്പെടും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago