HOME
DETAILS
MAL
കേരളത്തിലെ തിയേറ്ററുകള്‍ തുറന്നേക്കും; മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അനുകൂലം
backup
January 11 2021 | 08:01 AM
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്.
ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.അതേസമയം, സെക്കന്‍ഡ് ഷോ നടത്തണമെന്ന സിനിമാ പ്രതിനിധികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
തിയേറ്ററുകള്‍ എന്നു തുറക്കണമെന്നതു സംബന്ധിച്ച് സംഘടനകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."