പാലക്കാട് നഗരസഭയില്‍ ഗാന്ധിപ്രതിമയില്‍ കൊടി കെട്ടി ബി.ജെ.പി; കോണ്‍ഗ്രസ് പ്രതിഷേധം
പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബി.ജെ.പി കൊടി കെട്ടിയെന്ന് ആരോപണം. പൊലിസ് എത്തി കൊടി നീക്കം ചെയ്തു.
നഗരസഭാവളപ്പിലെ ഗാന്ധി പ്രതിമയുടെ പിന്നില്‍ ബി.ജെ.പി. കൊടി കെട്ടിയിട്ടതുപോലുളള ഫോട്ടോയാണ് ആദ്യം പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിമയ്ക്ക് മുന്നിലിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
നഗരസഭയില്‍ സ്ഥിരം കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകര്‍ ആര്.എസ്.എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിമയില്‍ കൊടി പുതപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
ബി.ജെ.പി.പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്തതാണെന്നും ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് ആരോപിച്ചു.
നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി ബിജെപി ആഹ്ളാദപ്രകടനം നടത്തിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."