ബൈപാസ് നിര്‍മാണം മുക്കോല ബാലരാമപുരം റോഡ് മുന്നറിയിപ്പില്ലാതെ അടച്ചത് യാത്രക്കാരെ വലച്ചു
വിഴിഞ്ഞം: ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് മുക്കോല ബാലരാമപുരം റോഡ് മുന്നറിയിപ്പില്ലാതെ അടച്ചത് യാത്രക്കാരെ വലച്ചു. വിഴിഞ്ഞം
പൂവാര്‍ റോഡില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുമുണ്ടായി. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരും സ്കൂള്‍ വിദ്യാര്‍ഥികളുമടക്കമുള്ള നൂറുകണക്കിനുപേരാണ് ദുരിതത്തിലായത്.
ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് മുക്കോല ജങ്ഷനില്‍ ബൈപ്പാസ് നിര്മാണാത്തിനായി മുക്കോല ബാലരാമപുരം റോഡ് മുന്നറിയിപ്പില്ലാതെ അടച്ചിട്ടത്. ഇതോടെ ഉച്ചക്കട, സിസിലിപുരം, ബാലരാമപുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് സമീപത്തുള്ള ചെറിയ റോഡുവഴി പോകേണ്ടിവന്നു. ഇരുവശത്തുനിന്നും വാഹനങ്ങള്‍ വന്നതോടെ ഈ റോഡിലും ഗതാഗതം സ്തംഭിച്ചു. സമീപത്തെ പോക്കറ്റ് റോഡുകളില്‍നിന്നുള്ള വാഹനങ്ങള്‍ പ്രധാന പാതയിലേക്ക് പ്രവേശിക്കുക കൂടി ചെയ്തതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
തിരക്കേറിയ സമയമായതിനാല്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. വിദ്യാര്‍ഥികളുമായി വന്ന സ്കൂള്‍ വാഹനങ്ങളും കെ.എസ്.ആര്.ടി.സി ബസ്സുകളും, വിഴിഞ്ഞം പദ്ധതിപ്രദേശത്തേക്ക് കല്ലുകളുമായി പോയ ടിപ്പര്‍ ലോറികളും, തിരുവനന്തപുരം വിമാനത്താവളത്തിലേക്കും കളിയക്കാവിള ഭാഗത്തേക്കും ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് കുരുക്കില്‍പെട്ടത്. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന ഏറെ നേരം പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
വൈകുന്നേരം ഏഴുമണിക്ക് ശേഷമാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."