സഊദിയിൽ പലയിടങ്ങളിലും കടുത്ത തണുപ്പ്, മഞ്ഞു വീഴ്ച്ച, മക്കയിൽ കനത്ത മഴ
മക്ക: സഊദിയിൽ പലയിടങ്ങളിലും കടുത്ത തണുപ്പും മഞ്ജു വീഴ്ച്ചയും മഴയും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകിയ മുന്നറിയിപ്പിനിടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നത്. വൈകീട്ടോടെ മക്കയിലും പരിസരങ്ങളിലും കനത്ത മഴ പെയ്തു. വിശുദ്ധ ഹറമിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകീട്ടോടെയാണ് മഴ തിമിർത്ത് പെയ്തത്. പലയിടങ്ങളിലും കനത്ത മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രദേശ വാസികൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തു.
[caption id="attachment_920442" align="alignnone" width="362"] ബല്ലസ്മറിൽ ഉണ്ടായ മഞ്ഞു വീഴ്ച്ച[/caption]ദക്ഷിണ സഊദിയിലെ ബല്ലസ്മറിൽ കനത്ത മഞ്ഞ് വീഴ്ച്ചയും ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെയാണ് മഞ്ജു വീഴ അനുഭവപ്പെട്ടത്. സമുദ്ര നിരപ്പിൽ നിന്ന് മുവ്വായിരം അടി ഉയരത്തിലുള്ള ഇവിടെ കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. റിയാദ് പ്രവിശ്യയിൽ നാളെ മുതൽ മൂൺ ദിവസം ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അൽ ഹുസൈനി പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ രാജ്യത്തത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനവും മഴയും തണുപ്പും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
വീഡിയോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."