കൊവിഡ് രോഗികൾ കൂടുന്നു ; 108 ആംബുലൻസ് സേവന സമയം വെട്ടിക്കുറച്ചതിൽ ആശങ്ക
സ്വന്തം ലേഖിക
കൊച്ചി
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നതിനിടെ 108 ആംബുലൻസുകളുടെ സേവന സമയം വെട്ടിക്കുറച്ചതിൽ ആശങ്ക. ബുധനാഴ്ച അർധരാത്രി മുതലാണ് ആംബുലൻസുകളുടെ സേവനം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി വെട്ടിക്കുറച്ചത്.
സംസ്ഥാനത്താകെ 108 വിഭാഗത്തിൽപെട്ട 316 ആംബുലൻസുകളാണുള്ളത്. ഇതിൽ കൊവിഡിൻ്റെ പശ്ചാത്തലത്തിൽ വിവിധ സർക്കാർ ആശുപത്രികളിലും എയർപോർട്ടുകളിലും കൊവിഡ് സെൻ്ററുകളിലുമൊക്കെ പ്രവർത്തിക്കാൻ 159 ആംബുലൻസുകളുടെ സമയമാണ് വെട്ടിക്കുറച്ചത്. എന്നാൽ സമീപകാലത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെത്തുടർന്നാണ് കേരള മെഡിക്കൽ സർവിസ് കോർപറേഷൻ, ആംബുലൻസുകളുടെ സേവന സമയം പഴയതുപോലെ 12 മണിക്കൂറായി വെട്ടിക്കുറച്ചത്. രാവിലെ എട്ടുമുതൽ രാത്രി എട്ട് മണിവരെയാക്കിയാണ് സേവനസമയം ചുരുക്കിയിരിക്കുന്നത്.
എന്നാൽ കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നതാണ് ഇപ്പോൾ ആശങ്കയ്ക്ക് വകവച്ചിരിക്കുന്നത്. ആംബുലൻസുകളുടെ സേവനം കൃത്യസമയത്ത് ലഭ്യമായില്ലെങ്കിൽ രോഗവ്യാപനത്തിന് ഇടയാകുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."