HOME
DETAILS
MAL
ലത്തീഫ് തുറയൂരിനു പുറമേ രണ്ടുപേരെകൂടി മുസ്ലിം ലീഗിന്റെ പോഷക സംഘടനകളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
backup
January 14 2022 | 05:01 AM
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.എം ഫവാസ്, മുന്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, പ്രവര്‍ത്തക സമിതി അംഗം കെ.വി ഹുഫൈദ് എന്നിവരെ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിന്ന് അറിയിച്ചു.
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് നടപടിയെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിരുന്നു. തുടര്‍ന്ന് ഇതിനെതിരേ ലത്തീഫ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നുപേര്‍ക്കെതിരേയും നടപടിയെടുത്തുള്ള പത്രക്കുറിപ്പ് പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."