HOME
DETAILS
MAL
കൊവിഡുണ്ടാക്കിയ സാമ്പത്തിക നഷ്ടം സെസ് പിരിച്ച് ഈടാക്കാന്‍ കേന്ദ്രം
backup
January 12 2021 | 03:01 AM
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക നഷ്ടം സെസ് പിരിച്ച് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നികുതി സെസ് രൂപത്തിലാണോ അതോ സര്‍ചാര്‍ജിലാണോ പിരിക്കേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകും.
ഉയര്‍ന്ന വരുമാന ബ്രാക്കറ്റിനും ചില പരോക്ഷ നികുതികള്‍ക്കും കീഴിലുള്ള നികുതിദായകരില്‍ നിന്ന് സെസ് പിരിക്കുന്നതിനെക്കുറിച്ചാണ് പ്രാഥമിക ചര്‍ച്ചകള്‍. പെട്രോള്‍, ഡീസല്‍, കസ്റ്റംസ് തീരുവ എന്നിവയ്ക്ക് സെസ് ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രാഥമിക കണക്കുകളനുസരിച്ച് കൊവിഡ് വാക്സിനായി 60,000 കോടി മുതല്‍ 65,000 കോടി രൂപ വരെ ചെലവു വരും. ഇതും മുന്നില്‍ക്കണ്ടാണ് പിരിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."