ആദ്യഘട്ട വാക്‌സിന്‍ വിതരണം കേന്ദ്രസര്‍ക്കാര്‍ ചെലവില്‍
ന്യൂഡല്‍ഹി: രാജ്യവ്യാപകമായുള്ള ആദ്യഘട്ട വാക്‌സിന്‍ വിതരണത്തിന്റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. കൊവിഡ് വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായി മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിനുള്ള ഡോസുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തംനിലയ്ക്ക് വാങ്ങുകയാണെങ്കില്‍ കമ്പനികളുമായി വിലനിര്‍ണയത്തില്‍ ഉള്‍പ്പെടെ വിലപേശലും മറ്റും നേരിടേണ്ടിവരുമെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ് നല്ലതെന്നും ചൂണ്ടിക്കാട്ടിയാണ് ചെലവ് കേന്ദ്രം വഹിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചത്.
വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കെല്ലാം ഡിജിറ്റല്‍ ജെനറേറ്റഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് ഡാറ്റ ഉറപ്പാക്കാനും രണ്ടാമത്തെ ഡോസിനുള്ള അറിയിപ്പ് നല്‍കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ മൂന്നുകോടിയാളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുക. ഈ മാസം 16നാണ് ആദ്യഘട്ടത്തിന്റെ തുടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."