'സ്റ്റോപ്പ് ഇറ്റ്, വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ച് മിണ്ടിപ്പോകരുത്'; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനായി മുല്ലപ്പള്ളി
തൃശൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്നും നിങ്ങള്‍ക്ക് മറ്റെന്തൊക്കെ കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
'പ്ലീസ് സ്റ്റോപ്പ് ഇറ്റ്. നിങ്ങള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട. മറ്റെന്തൊക്കെ കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ വന്നിരിക്കുന്നത്, ടെല്‍ മീ.. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയാണോ? മിണ്ടാതിരിക്കൂ നിങ്ങള്‍..', മുല്ലപ്പള്ളി ക്ഷോഭിച്ചുകൊണ്ട് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുല്ലപ്പള്ളിയുമായി ചര്‍ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് ചോദ്യം ഉന്നയിച്ചപ്പോഴാണ് മുല്ലപ്പള്ളി ക്ഷോഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."