ഗ്രൂപ്പുകള്‍ വഴങ്ങിയില്ല കോണ്‍ഗ്രസില്‍ അഴിച്ചുപണി നടത്താനിറങ്ങി ഹൈക്കമാന്‍ഡ് വെട്ടിലായി
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുമായി ബന്ധപ്പെട്ട് ഡി.സി.സികളെ അഴിച്ചുപണിയാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം ഗ്രൂപ്പുകള്‍ വെട്ടി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 12 ഡി.സി.സി അധ്യക്ഷന്മാരെ നീക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കാനാവില്ലെന്ന് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ നിലപാട് എടുത്തതോടെയാണ് ഹൈക്കമാന്‍ഡ് പിന്മാറിയത്. 12 ഡി.സി.സി അധ്യക്ഷന്മാരെ നീക്കണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചത്. കോഴിക്കോട്, തൃശൂര്‍ ഡി.സി.സി അധ്യക്ഷന്മാരെ നിലനിര്‍ത്താനും തീരുമാനിച്ചു. തീരുമാനത്തെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുകൂലിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിരുദ്ധ നിലപാടെടുത്തു. ഗ്രൂപ്പ് നേതാക്കളും ഹൈക്കമാന്‍ഡ് നീക്കത്തെ എതിര്‍ത്തതോടെ തല്‍ക്കാലം അഴിച്ചുപണി വേണ്ടെന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
പുനഃസംഘടന ലക്ഷ്യമിട്ട് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രധാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും ഇതോടെ പ്രഹസനമായി മാറി. താരിഖ് അന്‍വറിന് പുറമെ എ.ഐ.സി.സി സെക്രട്ടറിമാരായ ഇവാന്‍ ഡിസൂസ, പി.വി മോഹനന്‍, പി. വിശ്വനാഥന്‍ എന്നിവര്‍ എല്ലാ ജില്ലകളിലും പര്യടനം നടത്തി അഭിപ്രായങ്ങര്‍ ആരാഞ്ഞിരുന്നു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം മിക്കയിടത്തും ഉയര്‍ന്നിരുന്നു. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് മറികടന്ന് തല്‍ക്കാലം പുനഃസംഘടന വേണ്ടെന്ന നിലയിലേക്കാണ് ഹൈക്കമാന്‍ഡ് എത്തിയിരിക്കുന്നത്. മണ്ഡലം, വാര്‍ഡ്, ബൂത്ത് കമ്മിറ്റികളില്‍ മാത്രം പുനഃസംഘടന എന്ന നിലയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."