വിരാട് കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു
ന്യൂഡല്‍ഹി: വിരാട് കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ട്വന്റി 20, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് കോഹ്ലിയുടെ തീരുമാനം.
ട്വിറ്ററിലൂടെയാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വിവരം കോഹ്ലി പങ്കുവെച്ചത്. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിതന്ന ക്യാപ്റ്റനാണ് പടിയിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് കോഹ്ലിയുടെ മടക്കം. ഏഴ് വര്‍ഷത്തോളം ടീമിനായി താന്‍ കഠിനാധ്വാനം ചെയ്തുവെന്ന് കേഹ്ലി പറഞ്ഞു.
നൂറ് ശതമാനം സത്യസന്ധതയോടെയാണ് ജോലി നിര്‍വഹിച്ചത്. ടീമിനെ നയിക്കാന്‍ അവസരം തന്നതില്‍ ബി.സി.സി.ഐയോട് നന്ദി പറയുകയാണ്. എല്ലാം പ്രതിസന്ധികളിലും ഒപ്പം നിന്ന ടീം അംഗങ്ങളോടും മുന്‍ ഇന്ത്യന്‍ നായകന്‍ മഹീന്ദ്ര സിങ് ധോണിയോടും കടപ്പാടുണ്ടെന്ന് കോഹ്ലി പറഞ്ഞു. ഇന്ത്യയെ നയിച്ച് 68 ടെസ്റ്റുകളില്‍ 40 എണ്ണത്തിലും വിജയം നേടിയാണ് കോഹ്ലി ടീം ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്നുള്ള മടക്കം പ്രഖ്യാപിച്ചിരിക്കുന്നത്.
— Virat Kohli (@imVkohli) January 15, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."