ചൈന ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം; വിമര്‍ശനങ്ങളെ പ്രതിരോധിച്ച് കോടിയേരി
തിരുവനന്തപുരം: ചൈനയ്ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചൈന ആഗോളവത്ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണ്. മുഖ്യമന്ത്രി ചൈനയെ പറ്റി പറഞ്ഞ വിമര്‍ശനം ശരിയാണെന്നും കോടിയേരി പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് കോടിയേരിയുടെ പ്രതികരണം.
ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം ചൈന രൂപപ്പെടുത്തുന്നു. 2021 ല്‍ ദാരിദ്ര നിര്‍മാര്‍ജനം കൈവരിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ചൈനയുടെ നിലപാടുകള്‍ സോഷ്യലിസ്റ്റ് രാജ്യത്തിന് ചേര്‍ന്നതല്ലെന്ന വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് കോടിയേരി ചൈന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ചൈനയെ പ്രകീര്‍ത്തിച്ചുള്ള സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ളയുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഇന്ത്യയിലെ ചൈനാ വിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്നും ചൈനയെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നുമായിരുന്നു കോട്ടയം ജില്ലാ സമ്മേളനത്തില്‍ എസ്ആര്‍പിയുടെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."