സമ്പത്തിനെ ഒഴിവാക്കി; സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയില്‍ ഒന്‍പത് പുതുമുഖങ്ങള്‍
തിരുവനന്തപുരം: ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഷിജുഖാന് അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സിപിഎം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.
46 അംഗ കമ്മിറ്റിയില്‍ നിന്നും മുന്‍ ആറ്റിങ്ങല്‍ എംപി എ.സമ്പത്തിനെ ഒഴിവാക്കി.സമ്പത്ത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കൊടുക്കുന്നില്ല എന്ന വിമര്‍ശനം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത്, അരുവിക്കര എംഎല്‍എ ജി.സ്റ്റീഫന്‍ എന്നിവരെ ഇക്കുറി ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിച്ചില്ല.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി.പ്രമോഷ്, എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, കിസാന്‍ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡി.കെ.ശശി, ജയദവേന്‍, അമ്പിളി എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ എത്തിയത്.
തിരുവനന്തപുരം ജില്ലയിലെ പ്രധാന യുവനേതാവും ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായി എസ്.പി.ദീപകും ജില്ലാ കമ്മിറ്റിയില്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."