HOME
DETAILS

നേത്രാവതി എക്‌സ്പ്രസിലെ തീപിടിത്തം; അട്ടിമറി സാധ്യതയും അന്വേഷിക്കും പ്രതി പേര് മാറ്റിപറയുന്നതില്‍ ദുരൂഹത

  
backup
August 18, 2016 | 1:33 AM

%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86


കായംകുളം: തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്സിന്റെ ബോഗി പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിലെ അട്ടിമറി സാധ്യതയും അന്വേഷിക്കും. പൊള്ളലേറ്റ തമിഴ്‌നാട്  ഗാന്ധിയന്‍ താനാ ന്യൂ ബ്സ്റ്റാന്റിന് സമീപം രാജഗണപതി നഗറിലെ നിവാസ് നിവാസ് (24)  ആദ്യം നല്‍കിയ മൊഴിയില്‍ നിറയെ വൈരുധ്യങ്ങളാണ് ഉള്ളത്.
കോട്ടയം റെയില്‍വേ പോലീസ് സൂപ്രണ്ട് വി.സി. മോഹനനന്‍, ഡി.വൈ.എസ്പി. സേവിയര്‍ സെബാസ്റ്റ്യന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. ഷാജു, എസ്.ഐ. ബിന്‍സ് ജോസഫ്  എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് പിടികൂടുമ്പോള്‍ പരസ്പരവിരുദ്ധമായ പേരുകളാണ് പ്രതി പറഞ്ഞത്. അനസ് എന്നും, നിവാസ് എന്നും മാറി മാറി പറഞ്ഞിരുന്നു. ഇത് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അന്വേഷണം വഴിതിരിച്ച് വിടാനായിരുന്നു പേരുകള്‍ മാറ്റിപ്പറഞ്ഞതെന്നതിലും പൊലീസിന് സംശയമുണ്ട്. മറ്റ് കൂട്ടാളികള്‍ ഉണ്ടായിരുന്നതായി വിവരമില്ല. യുവാവ് മറ്റേതെങ്കിലും കേസില്‍ പ്രതിയാണോയെന്നും അന്വേഷിച്ചുവരുന്നു. കഴിഞ്ഞ ദിവസം പോലീസ് സംഘം പലവട്ടം പ്രതിയെ ചോദ്യംചയ്യാന്‍ നടത്തിയ ശ്രമവും ഫലപ്പെട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം യുവാവ് സംസാരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.  നിവാസിന്റെ ആരോഗ്യനില മെച്ചപ്പെട്ടാലെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങള്‍ക്കൂടി പരിഗണിച്ചാണ് നിവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക്  മാറ്റിയത്. കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിവാസിന് അറുപതുശതമാനത്തിനുമുകളില്‍ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയിട്ടുള്ള വിവരം. ഇന്നലെ അമ്പലപ്പുഴ മജിസ്‌ട്രേട്ട്  വണ്ടാനംമെഡിക്കല്‍കോളേജിലെത്തി നിവാസിന്റെ മൊഴി രേഖപ്പെടുത്തി.   
തിരുവനന്തപുര നേത്രാവതി ലോകമാന്യതിലക് എക്‌സ്പ്രസ് ഇന്നലെ പകല്‍ 12.40 ന് കായംകുളം റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് ബോഗിയിലെ ശുചിമുറിയില്‍ നിന്ന് തീയും  പകയും ഉയരുന്നത്  യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.  ശുചിമുറുയില്‍ തുണിയും കടലാസും കൂട്ടിയിട്ട് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചുകത്തിക്കുന്നതിടെ ശ്രീനിവാസിനും പൊള്ളലേല്‍ക്കുകയായിരുന്നു. തിരുവനന്തപുരം മുതല്‍ ഇയാള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  13 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  13 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  13 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  13 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  13 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  13 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  13 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  13 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  13 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  13 days ago