ആലപ്പി രംഗനാഥ് വിടവാങ്ങി
കോട്ടയം
ഗാനരചയിതാവും സംഗീത സംവിധായകനുമായ ഏറ്റുമാനൂർ ഓണംതുരുത്ത് സരോജിനി വിലാസത്തിൽ ആലപ്പി രംഗനാഥ് (73) അന്തരിച്ചു. ഇന്നലെ വൈകിട്ട് കോട്ടയത്തെ സ്വീകരണ പരിപാടിക്കിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രംഗനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ രാത്രി പത്തോടെ എത്തിച്ചെങ്കിലും മരിച്ചു. മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
സിനിമ, നാടക ഗാനങ്ങളും ഭക്തിഗാനങ്ങളും ഇതിൽപ്പെടും. കഴിഞ്ഞയാഴ്ചയാണ് ഹരിവരാസന പുരസ്കാരം നൽകി ആലപ്പി രംഗനാഥിനെ ആദരിച്ചത്.
മികച്ച സംഗീത സംവിധായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. ആദ്യ സിനിമയായ ജീസസിലെ ''ഓശാന ഓശാന...'' എന്ന ഗാനവും തരംഗിണിയുടെ ''''സ്വാമി സംഗീതം ആലപിക്കും'' എന്ന അയ്യപ്പഭക്തി ഗാനവുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ക്ലാസിക്കൽ ഡാൻസറും അധ്യാപികയുമായ ബി. രാജശ്രീയാണ് ഭാര്യ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."