HOME
DETAILS
MAL
കൊവിഡ് വ്യാപനം: ബി.ജെ.പി പൊതുപരിപാടികള്‍ രണ്ടാഴ്ച്ചത്തേക്ക് മാറ്റിവച്ചു
backup
January 17 2022 | 09:01 AM
തിരുവനന്തപുരം: ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന ടി.പി.ആര് റേറ്റാണ് പരിപാടികള്‍ മാറ്റിവെക്കാന്‍ കാരണം.
ബി.ജെ.പി സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണമെന്നും പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവെച്ചതായി സുരേന്ദ്രന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."