ഉത്തരാഖണ്ഡില്‍ മന്ത്രിയെ പുറത്താക്കി ബി.ജെ.പി; 'തന്നോട് ഒരു വാക്കുപോലും പറഞ്ഞില്ല' പൊട്ടിക്കരഞ്ഞ് ഹരക് സിങ് റാവത്ത്
ഡെറാഡൂണ്‍: തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രിയെ പുറത്താക്കി ബി.ജെ.പി. ഹരക് സിങ് റാവത്തിനെയാണ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. അച്ചടക്കലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടിക്കാണിച്ചാണ് പുറത്താക്കിയത്.
എന്നാല്‍, തന്നെ അറിയിക്കാതെയാണ് മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതെന്ന് ഹരക് സിങ് റാവത്ത് പറഞ്ഞു.
' ഇത്രയും വലിയൊരു തീരുമാനമെടുത്തിട്ടും എന്നോട് ഒരു വാക്കുപോലും അവര്‍(ബി.ജെ.പി) പറഞ്ഞില്ല.
മന്ത്രിപദവിയോട് ആഗ്രഹമില്ല. ജനസേവനത്തിനായി പ്രവര്‍ത്തിക്കണം എന്നുമാത്രമേ തനിക്കുള്ളൂ'- അദ്ദേഹം പറഞ്ഞു.
അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പിടിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു, ഇനി താന്‍ കോണ്‍ഗ്രസുമായി സഹകരിക്കും. കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് വനംമന്ത്രിയായിരുന്ന ഹരക് സിങ് റാവത്തിനെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. റാവത്ത് കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയേക്കുമെന്ന സൂചന ശക്തമായതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."