കേന്ദ്ര സര്‍വിസില്‍ 6,506 ബിരുദധാരികള്‍ക്ക് അവസരം, നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ 400 ഒഴിവ്
2020ലെ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കാണ് അവസരം. കേന്ദ്ര സര്‍വിസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗത്തിലെ തസ്തികകളിലേക്കുള്ള പരീക്ഷയാണിത്. നിലവില്‍ 6,506 ഒഴിവുകളാണുള്ളത്. ആദ്യഘട്ട പരീക്ഷ മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെ നടക്കും.
ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വകുപ്പിലെ ഗസറ്റഡ് തസ്തികകളായ അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫിസര്‍, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വിസ്, ഇന്റലിജന്‍സ് ബ്യൂറോ, വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ തുടങ്ങിയവയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍, സി.ബി.ഐ.യിലെ സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ 32 തസ്തികകളിലെ നിയമനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
ബിരുദം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി/കൊമേഴ്‌സിലോ ബിസിനസ് സ്റ്റഡീസിലോ ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ (ഫിനാന്‍സ്) ബിസിനസ് ഇക്കണോമിക്‌സിലോ ബിരുദാനന്തരബിരുദം എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ തസ്തികയുടെ യോഗ്യത ബിരുദവും പന്ത്രണ്ടാം ക്ലാസില്‍ മാത്തമാറ്റിക്‌സില്‍ 60 ശതമാനം മാര്‍ക്കും അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായുള്ള ബിരുദം. അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും നിബന്ധനകളോടെ അപേക്ഷിക്കാം.
ഓരോ തസ്തികയിലേക്കും വ്യത്യസ്ത പ്രായപരിധിയാണുള്ളത്. 18 മുതല്‍ 32 വയസ് വരെ പ്രായപരിധിയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന തസ്തികകളാണുള്ളത്. നിയമാനുസൃത വയസിളവ് അനുവദിക്കും.
കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവയാണവ. മൂന്ന് കേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാം.
നാലു ഘട്ടങ്ങളിലായാണ് പരീക്ഷ. ആദ്യ രണ്ടെണ്ണവും കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളാണ്. മൂന്നാമത്തേത് വിവരണാത്മക എഴുത്തുപരീക്ഷയും നാലാമത്തേത് കംപ്യൂട്ടര്‍ഡേറ്റാ എന്‍ട്രി എന്നിവയിലെ അറിവ് അളക്കുന്നതുമായിരിക്കും. രൈ.ിശര.ശി എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 31.
നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ 400 ഒഴിവ്
നാഷനല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. ആകെ 400 ഒഴിവുകളാണുള്ളത്. പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. 2021 ഏപ്രില്‍ 18നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 370 ഒഴിവുകളും ഇന്ത്യന്‍ നാവിക അക്കാദമിയില്‍ 30 ഒഴിവുകളുമാണുള്ളത്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ കരസേനയിലേക്കുള്ള അപേക്ഷകര്‍ പ്ലസ്ടു പാസായിരിക്കണം. ഡിഫന്‍സ് അക്കാദമിയിലെ വ്യോമസേനയിലേക്കും നാവികസേനയിലേക്കും ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്കുമുള്ള അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ വിഷയങ്ങളായുള്ള പ്ലസ്ടു കോഴ്‌സ് പാസായവരാകണം. പ്ലസ്ടു ക്ലാസില്‍ പഠിക്കുന്നവര്‍ക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. അപേക്ഷകര്‍ 2002 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
അപേക്ഷകര്‍ക്ക് നിശ്ചിത ശാരീരികയോഗ്യതകളുണ്ടായിരിക്കണം. ആവശ്യമായ ഉയരം, ഭാരം, ശരീര അളവുകള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ക്ക് ംംം.ൗുരെ.ഴീ്.ശി എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഈ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ അയക്കാം. പരീക്ഷാ ഫീസ്: 100 രൂപയാണ്. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ ഫീസടയ്‌ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഈ മാസം 19.
എന്‍.സി.സിക്കാര്‍ക്ക് സേനയില്‍ അവസരം
കരസേനയില്‍ എന്‍.സി.സി.ക്കാര്‍ക്ക് അവസരം. 55 ഒഴിവുകളിലേക്ക് ഷോര്‍ട്ട് സര്‍വിസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു.
എന്‍.സി.സി. സ്‌പെഷല്‍ എന്‍ട്രി സ്‌കീം 49ാം കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. യുദ്ധത്തില്‍ പരുക്കേറ്റവരോ മരിച്ചവരോ ആയ സൈനികരുടെ ആശ്രിതര്‍ക്കും അവസരമുണ്ട്.
എന്‍.സി.സി. മെന്‍ - 50 (ജനറല്‍ - 45, പരുക്കേറ്റ സൈനികരുടെ ആശ്രിതര്‍ - 5). എന്‍.സി.സി. വിമെന്‍ - 5 (ജനറല്‍ - 4, പരുക്കേറ്റ സൈനികരുടെ ആശ്രിതര്‍ - 1) എന്നിങ്ങനെയാണ് ഒഴിവുകള്‍.
50 ശതമാനം മാര്‍ക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. 2013 ഫെബ്രുവരി 22 മുതലുള്ള മൂന്ന് അക്കാദമിക വര്‍ഷങ്ങളില്‍ എന്‍.സി.സി.യില്‍ സേവനമനുഷ്ഠിച്ചിരിക്കണം. ഇല്ലെങ്കില്‍ 2008 മേയ് 23 മുതല്‍ 2013 ഫെബ്രുവരി 21 വരെയുള്ള രണ്ടുവര്‍ഷങ്ങളില്‍ എന്‍.സി.സി.യുടെ സീനിയര്‍ ഡിവിഷനിലോ വിങ്ങിലോ സേവനമനുഷ്ഠിച്ചവരായിരിക്കണം.
അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്ക് നിബന്ധനകളോടെ അപേക്ഷിക്കാം. മറ്റ് യോഗ്യതകളുള്ളവരും യുദ്ധത്തില്‍ പരുക്കേറ്റ സൈനികരുടെ ആശ്രിതരുമായവര്‍ക്ക് എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും അപേക്ഷിക്കാം.
19 - 25 വയസാണ് പ്രായ പരിധി. വിശദവിവരങ്ങള്‍ക്ക് ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി. അവസാന തിയതി ഈമാസം 28.
159 തസ്തികകളില്‍
അപേക്ഷ ക്ഷണിച്ചു
159 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. രണ്ട് അസാധാരണ ഗസറ്റുകളിലായാണ് വിജ്ഞാപനം. വേേു:െവtuഹമശെ.ുരെ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 3.
ജനറല്‍ റിക്രൂട്ട്‌മെന്റ്
(സംസ്ഥാനതലം)
ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്ക ഓവര്‍സിയര്‍ ഗ്രേഡ് ക (ഇലക്ട്രിക്കല്‍), ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് കക, എക്‌സ് റേ ടെക്‌നീഷ്യന്‍ ഗ്രേഡ് കക ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് കക, അസിസ്റ്റന്റ് മാനേജര്‍ (കെമിക്കല്‍), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി, ഹെഡ് ഓഫ് സെക്ഷന്‍ (ആര്‍ക്കിടെക്ചര്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), കൃഷി ഓഫിസര്‍, ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരള നടനം), ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് കക, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് ക, അസിസ്റ്റന്റ് കന്നഡ ട്രാന്‍സ്‌ലേറ്റര്‍ ഗ്രേഡ് കക, ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്മാന്‍/ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ (സിവില്‍), റിഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് കക (പ്രോസ്തറ്റിക്‌സ്/ഓര്‍ത്തോട്ടിക്‌സ്/ലെതര്‍ വര്‍ക്‌സ്), നഴ്‌സ് ഗ്രേഡ് കക, ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫിസര്‍, സ്റ്റെനോഗ്രാഫര്‍, ആര്‍ട്ടിസ്റ്റ് മോഡലര്‍, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് കക, പമ്പ് ഓപറേറ്റര്‍, റിസപ്ഷനിസസ്റ്റ് കം ടെലിഫോണ്‍ ഓപറേറ്റര്‍.
ജനറല്‍ റിക്രൂട്ട്‌മെന്റ്
(ജില്ലാതലം)
ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്, മലയാളം), ഹൈസ്‌കൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം, മലയാളം മാധ്യമം), ഹൈസ്‌കൂള്‍ ടീച്ചര്‍ (നാചുറല്‍ സയന്‍സ്, മലയാളം മാധ്യമം), ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്), ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്ക്), ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍, മലയാളം മാധ്യമം), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്ക്), ഡ്രോയിങ്ങ് ടീച്ചര്‍ (ഹൈസ്‌കൂള്‍), മ്യൂസിക്ക് ടീച്ചര്‍ (ഹൈസ്‌കൂള്‍), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്ക്), ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് കക ഹോമിയോപ്പതി, ട്രാക്ടര്‍ ഡ്രൈവര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് കക എന്‍.സി.സി., കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് കക -സൈനികക്ഷേമം, മോട്ടോര്‍ മെക്കാനിക്ക് -ആരോഗ്യം, ട്രേസര്‍-മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ്, പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്ക്), പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു), ഇലക്ട്രീഷ്യന്‍, ബോട്ട് ഡ്രൈവര്‍ ഗ്രേഡ് കക, ട്രാക്ടര്‍ ഡ്രൈവര്‍, എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം) , ലൈബ്രേറിയന്‍ ഗ്രേഡ് കക, വര്‍ക്ക് സൂപ്രണ്ട്.
സ്‌പെഷല്‍
റിക്രൂട്ട്‌മെന്റ്
(എന്‍.സി.എ
തസ്തികകള്‍)
ആംഡ് പൊലിസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫിസര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് കക, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് കക, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ജനറല്‍ സര്‍ജറി), ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് കക, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ഹൈസ്‌കൂള്‍ ടീച്ചര്‍, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്ക്, ഉറുദു, സംസ്‌കൃതം), ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍, യു.പി. സ്‌കൂള്‍ ടീച്ചര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കക, ഫാര്‍മസിസ്റ്റ് ഹോമിയോ, ഡ്രൈവര്‍ ഗ്രേഡ് കക, സര്‍ജന്റ്, എല്‍.ഡി. ടൈപ്പിസ്റ്റ്ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്‌ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്, പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍, ഡ്രൈവര്‍ ഗ്രേഡ് കക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."