HOME
DETAILS
MAL
കൊവിഡ് വ്യാപനം: രാജ്യാന്തര ചലച്ചിത്ര മേള മാറ്റിവച്ചു
backup
January 17 2022 | 11:01 AM
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26ാം രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. ഫെബ്രുവരി നാല് മുതലാണ് മേള നടത്താനിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മേള മാറ്റിയത്.
തിരുവനന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."