HOME
DETAILS

നരസിംഹാനന്ദ് റിമാൻഡിൽ; വിദ്വേഷ പ്രസംഗക്കുറ്റവും ചുമത്തി

  
backup
January 17 2022 | 11:01 AM

haridwar-hatemonger-yati-narsinghanand-remanded-2022
ലക്നൗ: ഏറെ വിമർശനങ്ങൾക്കൊടുവിൽ യതി നരസിംഹാനന്ദിനെതിരെ ഹരിദ്വാർ വിദ്വേഷപ്രസംഗക്കുറ്റവും ചുമത്തി പൊലീസ്. മുസ്‌ലിംകൾക്കെതിരെ വംശഹത്യാ ആഹ്വാനം നടത്തിയ ഹരിദ്വാർ ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നെങ്കിലും മറ്റൊരു കേസിലായിരുന്നു നരസിംഹാനന്ദിനെതിരെ കേസെടുത്തിരുന്നത്. രണ്ടുദിവസം മുൻപ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തിയെന്ന കുറ്റം മാത്രമായിരുന്നു നേരത്തെ ചുമത്തിയിരുന്നത്. ഇന്നലെ യതി നരസിംഹാനന്ദിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ട്. എന്നാൽ, റിമാൻഡ് അപേക്ഷയിൽ ധർമസൻസദ് വിദ്വേഷപ്രസംഗക്കേസും സൂചിപ്പിച്ചിട്ടുണ്ട്. കേസിൽ നേരത്തെ ഹിന്ദുമതത്തിലേക്ക് മാറിയ വസീം റിസ്‌വിയെ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതി ഇടപെടലിനെത്തുടർന്നായിരുന്നു പരിപാടി നടന്ന് ആഴ്ചകൾക്കുശേഷം സംഭവത്തിൽ പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചത്. എന്നാൽ, പരിപാടിയുടെ മുഖ്യസംഘാടകനായ നരസിംഹാനന്ദിനെതിരെ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.ഡിസംബർ 17 മുതൽ 19 വരെയായിരുന്നു സമ്മേളനം. സംഭവം വിവാദമായതോടെ ഹരിദ്വാർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിന് കേസെടുത്തു. റിസ്വിക്കും നരസിംഹാനന്ദിനും പുറമേ ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി അന്നപൂർണ, സിന്ധു സാഗർ, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാൻ തുടങ്ങി 10 പേർക്കെതിരെയാണ് ജ്വാലാപൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago