യു.പിയില്‍ ബറേല്‍വികളുടെ പിന്തുണ കോണ്‍ഗ്രസിന്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സുന്നികളിലെ വിഭാഗമായ ബറേല്‍വികളുടെ പ്രാദേശിക പാര്‍ട്ടിയായ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
പാര്‍ട്ടി അധ്യക്ഷന്‍ താഖിര്‍ അഹമ്മദ് റാസാ ഖാന് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവുമായി ചര്‍ച്ച നടത്തി. 2001 ലാണ് താഖിര്‍ അഹമ്മദ് റാസാ ഖാന്റെ നേതൃത്വത്തില്‍ ബറേല്‍വികള്‍ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ രൂപീകരിച്ചത്. 2012 ല്‍ മുന്‍ ബി.എസ്.പി മന്ത്രിയായിരുന്ന ഷാസില്‍ ഇസ്ലാം അന്‍സാരി ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ സ്ഥാനാര്‍ഥിയായി ബറേലിയിലെ ഭോജിപൂര മണ്ഡലത്തില്‍ നിന്ന് ജയിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹം എസ്.പിയില്‍ ചേര്‍ന്നു.
ഇത്തവണ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ മത സൗഹാര്‍ദം കാത്തുസൂക്ഷിക്കല്‍, ഭരണഘടന സംരക്ഷിക്കല്‍, പിന്നോക്ക സംരക്ഷണം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പിന്തുണയെന്ന് ഖാന് പറഞ്ഞു. തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ നന്ദി അറിയിക്കുന്നതായി ലല്ലു പറഞ്ഞു. യോഗി ആദിത്യനാഥും അഖിലേഷ് യാദവും അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ലല്ലു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."