മുതലാളിത്ത വ്യവസ്ഥ വിയര്‍ക്കുന്നു: എസ്. രാമചന്ദ്രന്‍ പിളള
കണ്ണൂര്‍: ലോകത്ത് കൊവിഡ് അടക്കമുള്ള മഹാമാരികളെ കൈകാര്യം ചെയ്യുന്നതില്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ പരാജയപ്പെട്ടതായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിളള.
സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക മനുഷ്യന്റെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവാതെ മുതലാളിത്ത വ്യവസ്ഥ വിയര്‍ക്കുകയാണ്. എന്നാല്‍ കൊവിഡ് അടക്കമുള്ള ഭീഷണികള്‍ കേരളം കൈകാര്യം ചെയ്തത് ലോകത്തിനു മാതൃകയാണ്.
സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, കാര്‍ഷിക, വ്യാവസായിക, സഹകരണ മേഖലകളിലൊക്കെ കേരളം ഒന്നാമതെത്തിയത് മറ്റേതെങ്കിലും മാതൃകകളെ അനുകരിച്ചതുകൊണ്ടല്ല.
ദേശീയതലത്തില്‍ ബി.ജെ.പിയെ തടയാന്‍ മതേതരശക്തികള്‍ക്ക് മാത്രമേ കഴിയൂ. ബി.ജെ.പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് ഒരിക്കലുമാവില്ല. പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര ദേശീയതലത്തില്‍ തന്നെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."