എം.ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ.എസ്.ആര്‍.ടിയില്‍ നടപടി; എക്‌സിക്യൂട്ടീവ് ഡയരക്ടറെ സ്ഥലം മാറ്റി; യൂനിയന്‍ പ്രതിനിധികളുമായി തിങ്കളാഴ്ച ചര്‍ച്ച
തിരുവനന്തപുരം: എം.ഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ.എസ്.ആര്‍.ടിയില്‍ നടപടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ശ്രീകുമാറിനെ സ്ഥലം മാറ്റി. ശ്രീകുമാറിനെ എരണാകുളത്തേക്കാണ് സ്ഥലം മാറ്റിയത്. സാമ്പത്തിക ക്രമക്കേട് ആരോപണത്തിലാണ് നടപടി. അതിനിടെ എം.ഡിയും യൂനിയന്‍ പ്രതിനിധികളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തും.
ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ.എസ്.ആര്‍.ടി.സിയിലെ ചില ജീവനക്കാര്‍ക്കെതിരേ എം.ഡി ബിജു പ്രഭാകര്‍ അതിരൂക്ഷ ആരോപണങ്ങളുന്നയിച്ചത്. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിയതായും അദ്ദേഹം പറഞ്ഞിരുന്നു. ജീവനക്കാര്‍ ടിക്കറ്റിലും പെട്രോള്‍ അടിക്കുന്നതിലും തട്ടിപ്പ് നടത്തുന്നതായും 20120-2015 കാലയളവില്‍ കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കേണ്ട 100 കോടി രൂപ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍ എം.ഡിയുടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധവുമായി ഭരണ, പ്രതി പക്ഷ തൊഴിലാളി സംഘനടകള്‍ രംഗത്തെത്തി. ജീവനക്കാര്‍ വന്‍ ക്രമക്കേട് നടത്തുന്നുവെന്ന ആരോപണമുന്നയിച്ച കെ.എസ്.ആര്‍.ടി.സി എംഡി ബിജുപ്രഭാകറിനെതിരേ സി.ഐടിയു നേതാവ് എളമരം കരീം എംപി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യിലെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു.ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി. ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."