HOME
DETAILS

നിയമനവും കാത്ത് 1500ലധികം സ്‌കൂള്‍ ലൈബ്രേറിയന്മാര്‍

  
backup
January 17 2021 | 02:01 AM

dfzvsdfzgv


പൊന്നാനി: പൊതുവിദ്യാലയങ്ങളിലെ വായനാമുറികളെ ബജറ്റ് തഴഞ്ഞതോടെ നിയമനം കാത്തിരിക്കുന്ന പൊതുവിദ്യാലയങ്ങളിലെ ലൈബ്രേറിയന്മാര്‍ പെരുവഴിയിലായി. ലൈബ്രേറിയന്‍ നിയമനം കാത്ത് 1500 ല്‍ പരം സ്‌കൂള്‍ ലൈബ്രേറിയന്മാരാണ് ഇതോടെ നിരാശരായത്. ലൈബ്രറി സയന്‍സ് കോഴ്‌സ് പഠിച്ചത് എന്തിനെന്ന ചോദ്യവുമായി നൂറുകണക്കിന് പഠിതാക്കള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടിനെ വിമര്‍ശിക്കുകയാണ്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിച്ചുകൊണ്ടു 2001 ല്‍ സ്‌പെഷല്‍ റൂള്‍ ഉത്തരവിറങ്ങിയിട്ടും നാളിതുവരെയായിട്ടും ഒരു നിയമനം നടത്തിയിട്ടില്ല.


കോളജുകളില്‍നിന്നും പ്രീഡിഗ്രി വേര്‍പ്പെടുത്തി 1991 ലാണ് ഹയര്‍ സെക്കന്‍ഡറി ആരംഭിച്ചത്. ഇതേ തുടര്‍ന്ന് 09.11.2001 ലെ സെപ്ഷല്‍ റൂളിലാണ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഗ്രേഡ് മൂന്നിലും നാലിലുമുള്ള ലൈബ്രേറിയന്‍മാര നിയമിക്കണമെന്ന നിര്‍ദ്ദേശമുണ്ടായത്. എന്നിട്ടും മാറിമാറി വന്നിട്ടുള്ള സര്‍ക്കാരുകള്‍ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാണിച്ച് ഈ തസ്തികയിലേക്കുള്ള നിയമനം അനന്തമായി നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ആക്ഷേപം.


പിന്നീട് പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട 2014 ലെ പ്രൊഫ.ലബ്ബ കമ്മിറ്റിയും 2019 ലെ ഖാദര്‍ കമ്മിഷനും സ്‌കൂള്‍ ലൈബ്രറിയെക്കുറിച്ചും ലൈബ്രേറിയന്റെ ആവശ്യകതയെക്കുറിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതുമാണ്. ഹയര്‍സെക്കന്‍ഡറിയില്‍ ക്ലര്‍ക്ക് , ലൈബ്രേറിയന്‍ ഉള്‍പ്പെടെ അനധ്യാപക നിയമനം ഉടന്‍ നടത്തണമെന്ന് കാണിച്ച് കോടതിയില്‍ നല്‍കിയ ഹരജിയില്‍ 2017 നവംബറില്‍ ഹര്‍ജിക്കാര്‍ക്ക് അനുകൂല ഉത്തരവുണ്ടായിട്ടുള്ളതാണ്.


ഇതിനെതിരേ അപ്പീലുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചുവെങ്കിലും നിലവിലുള്ള ഉത്തരവ് രണ്ടു മാസത്തിനുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
സര്‍ക്കാര്‍ മേഖലയില്‍ 816 ഉം , എയ്ഡഡ് മേഖലയിലെ 823 ഉം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളാണ് നിലവിലുള്ളത്. പത്താംതരം വരെയുള്ള സ്‌കൂളുകളിലും നിലവില്‍ ലൈബ്രേറിയന്‍മാരില്ല. സ്‌കൂളുകള്‍ക്ക് ലഭിക്കുന്ന പുസ്തകങ്ങളും ലൈബ്രറിയും കൈകാര്യം ചെയ്യുന്നത് ഏതെങ്കിലും അധ്യാപകരാണ്. വായനയോട് താല്‍പര്യമില്ലാത്ത അധ്യാപകരാണെങ്കില്‍ പേരിന് മാത്രമായിരിക്കും ഇത്തരം ലൈബ്രറികളുടെ പ്രവര്‍ത്തനം നടക്കുക. എന്നാല്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ സ്‌കൂളുകള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മികച്ച ലൈബ്രറിയും യോഗ്യതയുള്ള ലൈബ്രേറിയന്‍മാരുമുണ്ട്.


സംസ്ഥാനത്ത് ഓരോ വര്‍ഷവും ലൈബ്രറി സയന്‍സ് പഠനം കഴിഞ്ഞിറങ്ങുന്നത് നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണ്. കേരളത്തിലെ യൂനിവേഴ്‌സിറ്റികള്‍ വഴിയും, ഇതര സംസ്ഥാന യൂനിവേഴ്‌സിറ്റികള്‍ വഴിയും റെഗുലര്‍, വിദൂര പഠനം വഴിയും ലൈബ്രറി സയന്‍സ് കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്കാണ് തൊഴില്‍ കിട്ടാത്ത അവസ്ഥ നിലനില്‍ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago