HOME
DETAILS

നോര്‍വെയില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവച്ച 23 പേര്‍ മരിച്ചു, ഒമ്പതുപേര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍

  
backup
January 17 2021 | 02:01 AM

bxfchxfsfdsdfhjn


ഫ്രാന്‍സില്‍ വാക്‌സിനെടുത്ത് രണ്ടു മണിക്കൂറിനകം ഒരാള്‍ മരിച്ചു
യൂറോപ്പില്‍ വാക്‌സിന്‍ വിതരണം കുറച്ച് ഫൈസര്‍
ഓസ്‌ലോ: നോര്‍വേയില്‍ ഫൈസര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച 23 വയോധികര്‍ മരിച്ചു. നിരവധി പേര്‍ അസുഖ ബാധിതരായതായും റിപ്പോര്‍ട്ടുണ്ട്. ബ്ലൂംബര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 80 വയസ്സിന് മുകളിലുള്ളവരിലാണ് വാക്‌സിന്‍ പ്രതികൂല ഫലം ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് അന്വേഷണം പ്രഖ്യാപിച്ചു.
മരിച്ച 23 പേരില്‍ 13 പേര്‍ക്കും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവര്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവയാണ് പ്രധാനമായും അനുഭവപ്പെട്ടത്. ലോകവ്യാപകമായി വാക്‌സിനേഷന്‍ നടക്കുന്ന സമയത്താണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ പ്രായമായവരും സാരമായ രോഗങ്ങളുള്ളവരും വാക്‌സിന്‍ കുത്തിവയ്ക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍. ഫ്രാന്‍സിലും വാക്‌സിനെടുത്ത് രണ്ടു മണിക്കൂറിനകം ഒരാള്‍ മരിച്ചിരുന്നു.


നോര്‍വെയില്‍ മരിച്ച 23ല്‍ 13 പേര്‍ക്ക് വിവിധ രോഗങ്ങളുണ്ടായിരുന്നു. വയറിളക്കം, മനംപിരട്ടല്‍, പനി എന്നിവയാണ് കണ്ടിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


അതിനിടെ, നോര്‍വെയിലെ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഫൈസര്‍ യൂറോപ്പില്‍ വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി കുറച്ചിരിക്കുകയാണ്.
നോര്‍വെയില്‍ ഡിസംബര്‍ മുതല്‍ 33,000 പേര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ കുത്തിവച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഏതെല്ലാം വിഭാഗത്തെ വാക്‌സിനേഷന് വിധേയമാക്കണമെന്ന് ജാഗ്രതയോടെ ഡോക്ടര്‍മാര്‍ സമീപിക്കേണ്ട കാര്യമാണെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
21 സ്ത്രീകള്‍ക്കും എട്ട് പുരുഷന്‍മാര്‍ക്കും പാര്‍ശ്വ ഫലങ്ങളുണ്ടെന്ന് നോര്‍വീജിയന്‍ മെഡിസിന്‍സ് ഏജന്‍സി പറയുന്നു. ഒമ്പതുപേര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളാണുള്ളത്. ഏഴുപേര്‍ക്ക് അത്ര ഗുരുതരമല്ല. പലര്‍ക്കും പനിയും ദേഹാസ്വാസ്ഥ്യവുമുണ്ട്. കടുത്ത വേദനയാണ് എല്ലാവരിലും കണ്ടുവരുന്നത്. ചിലര്‍ക്ക് അലര്‍ജിയുമുണ്ട്.


ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച യൂറോപ്പില്‍ നിന്നുള്ള വിശദമായ റിപ്പോര്‍ട്ട് ഈമാസം അവസാനം പുറത്തുവിടും. കുത്തിവച്ച് 28 ദിവസം പിന്നിടുമ്പോഴേ വാക്‌സിന്‍ പൂര്‍ണ ഫലം ചെയ്യൂ എന്നതിനാലാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago